കേൾക്കാതിരുന്നത്.

.
.
.
.
.
.
.
നിന്നോടു പറയണമെന്ന് കേട്ട് കേട്ട്
ഒരു കാതിലടച്ചു വച്ചതും,
നീ പറഞ്ഞു കേൾക്കാൻ കൊതിച്ച്
ഒരു കനവകലത്തിൽ രാവു കണ്ടിരുന്നതും,
ചുവപ്പു - മഞ്ഞ കിളികളായി
പറന്ന് പറന്ന് പോയപ്പോൾ

(പറന്ന് പോയിട്ടൊന്നൂണ്ടാവില്ല്യ, സങ്കടം കൊണ്ട് തോന്നണതാവും!
ചെലപ്പൊ ഒക്കേം മറന്ന് പോയിട്ടാവും ഉണ്ടാവ്വാ..)

ഇടക്കെപ്പൊഴോ
കല്ലെറിഞ്ഞു വീണൊരു,
പക്ഷിപ്പെണ്ണിന്റെ കരച്ചിലിൽ,
എനിക്കു നിന്നെയും നിനക്കെന്നെയും
കേൾക്കാതായി.


(ആരും ഒരു ശബ്ദോം ണ്ടാക്കണില്ല്യാ ന്ന് തോന്നണേലും നല്ലത്.
ശബ്ദണ്ടായിട്ടും കേക്കണില്ല്യാ ന്ന് തോന്നണതന്ന്യല്ലേ?...)

കേൾക്കാതെ കേൾക്കാതെ,
ഇനിയും,
ഇവിടെ, നിന്റെ തൊട്ടടുത്ത്,
ഞാൻ നിനക്കു പുറം തിരിഞ്ഞിരിക്കാം.
നീ തിരിഞ്ഞു നോക്കരുത്.
ഞാനും നോക്കില്ല...

9 Comments:

  1. മത്താപ്പ് said...
    ഇല്ല,
    ഇതിനെപ്പറ്റി ഇനിയൊന്നും പറയാനില്ല... :(
    kunthampattani said...
    ഇടയ്ക്കു ബ്രാകെറ്റില്‍ കൊടുത്തിരിക്കുന്നത്‌ കല്ലുകടി ഉണ്ടാക്കുന്ന പോലെ.... അതില്ലാതെ വായിക്കാന്‍ കൂടുതല്‍ രസം തോന്നി...

    കേൾക്കാതെ കേൾക്കാതെ,
    ഇനിയും,
    ഇവിടെ, നിന്റെ തൊട്ടടുത്ത്,
    ഞാൻ നിനക്കു പുറം തിരിഞ്ഞിരിക്കാം.
    നീ തിരിഞ്ഞു നോക്കരുത്.
    ഞാനും നോക്കില്ല...

    :D
    vinu said...
    നന്നായിരിക്കുന്നു ...
    കോവാലന്‍ said...
    ഒന്നും മനസ്സിലായില്ലേലും കൊള്ളാട്ടോ മത്തപ്പേ...

    പിന്നെ ബ്രാക്കറ്റ്... അതെനിക്ക് തോന്നണു ചില ക്ലാസ് പാട്ടിനകത്തൊക്കെ ഇടയ്ക്കു നായകന്‍റെ ഡയലോഗ് വരില്ലേ... അത് പോലത്തെ സംഭവമാണെന്ന് തോന്നണു... കവീന്റെ ആത്മഗതം...
    animeshxavier said...
    കൊള്ളാം..
    ബ്രാക്കറ്റ്.. ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ ഒരു സ്റ്റാര്‍ ഇട്ടു താഴെ പൂശാര്‍ന്നു!
    JAKAL said...
    നന്നായി മത്താപ്പേ
    എന്‍.പി മുനീര്‍ said...
    കേൾക്കാതെ കേൾക്കാതെ,
    ഇനിയും,
    ഇവിടെ, നിന്റെ തൊട്ടടുത്ത്,
    ഞാൻ നിനക്കു പുറം തിരിഞ്ഞിരിക്കാം.
    നീ തിരിഞ്ഞു നോക്കരുത്.
    ഞാനും നോക്കില്ല...

    മത്താപ്പേ കൊള്ളാല്ലോ ..
    Satheesan OP said...
    ആശംസകള്‍ ..
    vanimecheril said...
    ishtappettu..

Post a Comment



Newer Post Older Post Home