ഉച്ച.

.
.
.
.
.
.
സന്ധ്യകളിലും, മഴത്തുള്ളികളിലും,
മറ്റനേകം കെട്ടുമാറാപ്പുകളിലും കുടുങ്ങിക്കിടന്ന
എന്റെ പ്രണയമേ,
നട്ടുച്ചയ്ക്ക്,
എന്റെ കിടപ്പുമുറിയുടെ വാതിലിനിടയിലൂടെ വന്ന്,
ഒളിച്ചു നോക്കുന്നതെന്തിന്?
ഇനിയുമൊരിക്കൽ കൂടി,
ചൂടുപുതച്ച കെട്ടിപ്പിടുത്തങ്ങളിൽ നിന്നും,
എന്നെ മാത്രമടർത്തിയെടുത്ത്,
ഒരിക്കലുമവസാനിക്കാത്ത വൃത്തങ്ങളിൽ
അലഞ്ഞുനടക്കുവാനാണോ?


അല്ല...
നീയോ ഞാനോ അല്ലാത്ത
നര വീണ ചപല വിഭ്രാന്തികളിൽ നിന്നും
മുന്നോട്ടായുമ്പോൾ,
പിന്നോട്ട്, പിന്നോട്ടെന്ന്
ഉറക്കെയുറക്കെപ്പറഞ്ഞുകൊണ്ട്,
കാലുകൾ പിടിച്ചുവയ്ക്കുന്ന
സുന്ദരിയായൊരു വേശ്യയുണ്ടായിരുന്നു.
കടം പറഞ്ഞു പോന്ന നിന്നെ പ്രാവി പ്രാവി,
അവൾ വേച്ചു ചത്തു.
അതൊന്നറിയിക്കാൻ വന്നതാണ്...

16 Comments:

  1. Minesh Ramanunni said...
    പണ്ടാരം ആരെങ്കിലും ഇതൊന്നു വായിച്ചു മനസിലാക്കി തരുമോ ???
    ഓലപ്പടക്കം said...
    :-|
    ജന്മസുകൃതം said...
    എന്റെ ദിലീപേ ...ഇത് അല്പം കടുപ്പം കൂടിയ സൈസ് ആണല്ലോ....
    അങ്ങട് ദഹിക്കുന്നില്ല....
    എഴുതു ...പിന്നാലെ കൂടിയിട്ടുണ്ട്.
    ഇനി ഒരവസാനം കണ്ടിട്ടേ ഉള്ളു മടക്കം .
    Unknown said...
    ഉം.. നല്ല പുരോഗതി!
    Manoraj said...
    മുഴുവന്‍ മനസ്സിലായില്ല.. എങ്കിലും എന്തൊക്കെയോ മനസ്സിലായെന്ന് കരുതുന്നു.
    Manoraj said...
    മുഴുവന്‍ മനസ്സിലായില്ല.. എങ്കിലും എന്തൊക്കെയോ മനസ്സിലായെന്ന് കരുതുന്നു.
    Rakesh R (വേദവ്യാസൻ) said...
    എന്താടാ നിനക്ക് പറ്റിയെ :P
    ...sijEEsh... said...
    നന്നായി..
    അതൊന്നറിയിക്കാൻ വന്നതാണ്... :)
    സംഷി said...
    കൊള്ളാം നന്നായി
    എന്നാലും അതോന്നറിയന്‍ പോയപ്പോള്‍ കടം പറഞ്ഞതെന്തിനാ എന്നെന്റെ സംശയം?
    Arjun Bhaskaran said...
    എച്ചി എപ്പോളും എച്ചി തന്നെ.. അവിടേം കടം പറഞ്ഞല്ലേ :P
    jayanEvoor said...
    മറ്റുള്ളവർ എഴുതും പോലെ എഴുതിയാൽ പിന്നെന്തു രസം!

    മത്താപ്പേ, ചിലതൊക്കെ എനിക്കു മനസ്സിലായി!

    ഈ വഴി തന്നെ പോകൂ.

    ക്രമേണ തെളിഞ്ഞു വരും!
    Unknown said...
    This comment has been removed by the author.
    റിഷ് സിമെന്തി said...
    എന്തൊക്കെയോ മനസിലായി..കൊള്ളാം..എഴുത്ത് തുടരൂ...
    Echmukutty said...
    ഞാൻ മനസ്സിലാക്കിയതിന്റെ ഞടുക്കം കൊണ്ടാവണം എനിയ്ക്ക് മിണ്ടാൻ മേല. ശ്വാസം മുട്ടുന്നു......
    ആറങ്ങോട്ടുകര മുഹമ്മദ്‌ said...
    വായിച്ചു..
    അതൊന്നറിയിക്കാൻ വന്നതാണ്...
    M. Ashraf said...
    ഉത്തരമുള്ളതു കൊണ്ട് ചോദ്യം നന്നായില്ല.
    ഉത്തരമില്ലായിരുന്നെങ്കില്‍ ചോദ്യം നന്നായേനെ.
    ചോദ്യത്തിനു യോജിച്ചതല്ല മറുപടി
    മറുപടി ചോദ്യത്തേക്കള്‍ മെച്ചം.
    എല്ലാം വിവരസാങ്കേതികമയം.
    അഭിനന്ദനങ്ങള്‍

Post a Comment



Newer Post Older Post Home