.
കുഞ്ഞു ഹോസ്റല്‍ മുറിയിലെ, വിരസമായ മറ്റൊരു വൈകുന്നേരം അടുക്കളത്തളത്തിൽ കാലുനീട്ടിയിരുന്നു. പഴയൊരു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ, നമ്പൂതിരിച്ചിത്രങ്ങൾക്കു പിറകിൽ നിന്നും, കാൽനഖം കൊണ്ട് കളം വരച്ചു നിന്ന ഒരു കഥ പതുക്കെ നടന്നു.
വെള്ള വലിച്ച ചുമരുകളിൽ, ആണികളിൽ തറഞ്ഞ ചിത്രങ്ങൾ, മൂടി നിന്ന എട്ടുകാലി വലകളിലേക്ക് സ്വപ്നങ്ങൾ പൊഴിച്ചു. ചുമരിടുക്കുകളിലെ ചെറിയ ദ്വാരങ്ങൾക്കപ്പുറം തടവിലാക്കപ്പെട്ട ഉറുമ്പിൻ കൂട്ടിൽ നിന്നും, കഥ കുടുങ്ങിക്കിടന്നൊരു പഞ്ചസാരത്തരിയും കൊണ്ട്, ഒരുറുമ്പ് നായകനെ തേടി നടന്നുതുടങ്ങി.
.
.
.
.
.
.
ശിവരഞ്ജിനി ജനാര്‍ദ്ദനന്‍ ജനല്‍ തുറന്നു, കര്‍ട്ടനുകള്‍ നീക്കി, ആകാശത്തേക്ക് നോക്കി നിന്നു.

നായകൻ:-വിശാഖ് രാമനാഥൻ, എൻജിനീയറിങ്ങ് ബിരുദ വിദ്ധ്യാർത്ഥി. വെള്ളിയാഴ്ച്ചത്തിരക്കുകൾ തീർത്ത്, ഒരു കഥയ്ക്കരികു പറ്റി, വീട്ടിലേയ്ക്കു തിരിച്ചു. ഒത്തിരി നേരമെടുത്തു മാത്രം പറഞ്ഞു തീര്‍ക്കാന്‍ ഉള്ള അത്രയും കഥകള്‍ വച്ച് നീട്ടുന്നുണ്ട് വിശാഖ് രാമനാഥൻ. അവയിലൊന്നിനെ പതിച്ചു വയ്ക്കാൻ വരയിട്ടൊരു വെള്ളക്കടലാസുമായി, നെറ്റിയിലേക്കു വീണു കിടന്ന മുടിച്ചുരുളുകൾ മാടിയൊതുക്കി, ചൂണ്ടുവിരൽ കൊണ്ട് കണ്ണടയൊന്നനക്കി, ആകാശം നോക്കി, ചൂണ്ടയിൽ ഇര കോർത്ത് അവൾ കഥ പിടിക്കാനിരുന്നു.
പതിനാറായിരത്തി മുന്നൂറ്റിയേഴാം നമ്പർ, എറണാകുളം കണ്ണൂർ തീവണ്ടിയിൽ കയറി വിശാഖ് യാത്ര തുടങ്ങി.
പൊടിമഴ ചാറിക്കൊണ്ടിരുന്നു. തുറന്നു വച്ച ജനാലയ്ക്കരികിൽ, ഒതുങ്ങാൻ കൂട്ടാക്കാത്ത നനുത്ത അളകങ്ങൾ മാടിയൊതുക്കി, മഴയേക്കാൾ ഭംഗിയുള്ള ചിരികൾ സമ്മാനിക്കുന്നൊരു പെണ്ണിനോടെന്ന പോലെ, കാറ്റിനെ നോക്കിച്ചിരിച്ചും, കണ്ണുരുട്ടിക്കാണിച്ചും, വിശാഖ് രാമനാഥൻ ആ യാത്ര ആസ്വദിക്കുന്നുവെന്നു വരുത്തിതീർത്തുകൊണ്ട്, ഉറക്കം തുടങ്ങി.
പകൽ നടന്നു, നേരം സന്ധ്യയായി. ഓടിയും കിതച്ചും, തീവണ്ടി ഷൊറണൂർ സ്റ്റേഷനിലെത്തി.
പകൽ ചമച്ച ഒരു ഉറക്കത്തിൽ നിന്നും വിശാഖ് ഞെട്ടിയെഴുന്നേറ്റത്, വെളുപ്പിൽ, തുടക്കവും ഒടുക്കവുമറിയാതെ കിടന്ന വശ്യമായ കറുത്ത വരകളുടെ നടുത്തളത്തിലേയ്ക്കായിരുന്നു.
എതിരെ, ഒഴിഞ്ഞു കിടന്ന സീറ്റിൽ, പുറത്തെ ഇരുട്ടിലേയ്ക്ക് പാതിയലിഞ്ഞെന്ന മട്ടിൽ,മഴ കൂട്ടാക്കാതെ ജനൽകമ്പികളിൽ മുഖം ചേർത്ത്, ഇമ ചിമ്മാതെ മഴ കണ്ടിരുന്ന മനോഹരിയായ യുവതി വിശാഖ് രാമനാഥന്റെ പതിവു വാരാന്ത്യ തീവണ്ടി യാത്രകളിലൊന്നിനെ മനോഹരമായൊരു ചിത്രമായി അടയാളപ്പെടുത്തി.
വിടർന്ന കണ്ണുകൾക്കും, നീണ്ട നാസികയ്ക്കും, സാധാരണയിലേറെ നേർത്ത ചുണ്ടുകൾക്കുമപ്പുറം, അസ്വാഭാവികമായ മറ്റെന്തോ ഒന്ന്, അവരെത്തന്നെ കണ്ടുകൊണ്ടിരിക്കുവാൻ അയാളോട് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. മനോഹരങ്ങളായ സ്വപ്നങ്ങൾ കാണുവാൻ വേണ്ടി മാത്രം കണ്ണടച്ച് കിടക്കുന്ന നിലാവിടങ്ങളിൽ, കൺപീലികൾക്കു ചുറ്റും പൂവിടാറുള്ള മനോജ്ഞതയിലേക്ക് അയാൾ മിഴി നിവർത്തി.
ഇടി വെട്ടി, മഴ തുടങ്ങി. തീവണ്ടി മുറിയുടെ ജനലടച്ച്, തിരിഞ്ഞിരുന്ന് ഇമകൾ പൂട്ടിയവൾ ഒരു കഥയെ ഗർഭം ധരിച്ചു.
തീവണ്ടി വീണ്ടും കിതച്ചോടി. വീടും വാരാന്ത്യവും പിന്നിൽ കടന്നുപോയി.
ഇടനേരത്ത്, ചായക്കോപ്പകളിൽ കഥ പറയാൻ വരാറുള്ള നായകന്റെ വാങ്മയചിത്രം, തിരുത്തലിന്റെ മായ്പ്പുകൊണ്ട്, മായ്ച്ചു മായ്ച്ചില്ലാതെയായി.
എഴുതിത്തീരാതെ മറ്റൊരു കഥ കൂടി, മടങ്ങിയൊതുങ്ങി മേശവലിപ്പില്‍ മറഞ്ഞു.

വിടർന്ന കണ്ണുകളും, നീണ്ട നാസികയും, സാധാരണയിലേറെ നേർത്ത ചുണ്ടുകളും, വീണ്ടും വീണ്ടും മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു..
Labels: കഥ
21 Comments:
Subscribe to:
Post Comments (Atom)
ഉറങ്ങാൻ കഴിയാതിരിക്കുന്ന മറ്റൊരു രാത്രി.
കാലങ്ങൾക്കുമുൻപെഴുതി വച്ചതിനെ കീറിപ്പറിച്ചത്.
ഡ്രാഫ്റ്റൂകള്‍ ഓരോന്നായി മുഴുമിപ്പിക്കപ്പെട്ട് കഥകളായി മാറട്ടെ...
ഇഷ്ടപ്പെട്ടു.
ഇങ്ങനെ എത്ര കഥകള്‍ ഉണ്ട്, ആ മേശവലിപ്പില്‍?
നല്ല കഥയെഴുത്തിന്റെ കനലുറങ്ങിക്കിടക്കുന്നുണ്ടു് നിന്നിൽ.
നിരന്തരം ഊതിത്തെളിയിക്കൂ
നിതാന്തം ആളിക്കത്തിക്കൂ....
:)
ഇനിയും എഴുതൂ ..ഇതിനു മുന്‍പ് ഒരു കഥ വായിച്ചത് ഇപ്പോളുംഓര്‍ക്കുന്നു
എന്തായാല്ലും സംഗതി പൊളിച്ചുട്ടോ!!! ഒരു നിമിഷത്തില്‍ ആ ട്രെയിന്‍ യാത്രകളില്‍ കൂടി കടന്നു പോകുകയും... പല വാലിട്ടു എഴുതിയ മിഴികളും കണ്ടു...
"ചൂണ്ടയില്‍ ഇര കോര്‍ത്തിരുന്നു അവന്‍ കഥ പിടിക്കാനിരുന്നു....." -- ഈ പ്രയോഗം നന്നായി....
manoharam.. :)
കൊള്ളാം മത്താപ്പേ..ആദ്യമാ ഈ വഴി. തുടരെ കത്തിച്ചോ...വെട്ടം കാണുമ്പോ ഇനിയും വരാം.