കൂട്ടുകാർ

.
.
.
.
.
.
.
വളരെ അപൂർവമായി മാത്രം സുഹൃത്തുക്കളെ സമ്പാദിക്കുന്നതാണു ശീലം.
മറ്റൊന്നും കൊണ്ടല്ല, കപട സൌഹൃദങ്ങളെ ഭയമാണ്.
ഓഗസ്റ്റിലെ ആദ്യ ഞായറിലേയ്ക്ക് ഇനി മിനിറ്റുകൾ മാത്രം.
ജീവിതത്തിലൊരിക്കലും, എനിയ്ക്ക് വെറുക്കാൻ കഴിയാത്ത, എത്രയും പ്രിയപ്പെട്ട,
എന്റെ അഞ്ച് പേർ; അനി, കിച്ചു,ജിതി,വിശ്വം,ശ്രീ; ചെറു കുറിപ്പുകൾ.
ഒരിക്കലും, എഴുതിവയ്പ്പുകളും, തുടച്ചുമിനുക്കലുകളും ആവശ്യപ്പെടാത്ത ബന്ധങ്ങളാണ് അവയെല്ലാം, എന്നിരുന്നാലും, എഴുതാൻ വേണ്ടിയെങ്കിലും പലതുമോർക്കുന്നത്, സന്തോഷം നൽകുന്നു....


========================================================================

അനി(രുദ്ധൻ)
സ്ഥലം:എട്ടാം ക്ലാസ്സ് സി, വട്ടേനാട് ഹൈസ്കൂൾ, കൂറ്റനാട്.
ഉച്ച-ഭക്ഷണ സമയം.
ചെറിയ കുട്ടികൾക്കിടയിൽ നിന്നും മാറി, ഒരു വലിയ കുട്ടി ഒറ്റയ്ക്കിരിക്കുന്നു.
മുഖത്ത് അസ്വസ്ഥത.
അടുത്ത് ചെന്നിരുന്നപ്പോൾ സന്തോഷം.
പങ്കു വെച്ച് കഴിച്ച സൌഹൃദം ചോറ്റുപാത്രത്തിൽ നിന്നിറങ്ങി, അവസാനത്തെ ഉരുള പോലെ, മനസ്സിൽ.
ഒരിക്കലും പിരിയില്ലെന്നുറപ്പിച്ച കൂട്ടുകാരൻ.

അനി:
സ്ഥലം, കൈരളി തിയ്യേറ്റർ, ത്രിശ്ശൂർ.
സാഗർ alias ജാക്കി, ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ.
അവസാന നിമിഷം ലഭിച്ച രണ്ട് ബാൽക്കണി ടിക്കറ്റുകളിൽ സിനിമ തുടങ്ങി.
നോട്ടുപുസ്തകത്തിന്റെ താളുകൾ, കീറിമുറിഞ്ഞ് വായുവിൽ പറന്ന്, ഇഷ്ട നായകന് അഭിവാദ്യമർപ്പിച്ച് സ്വത്വം തേടി.
“ഏതു ***രു മോനാടാ തലയിൽ പേപ്പറെറിയുന്നേ?”
ഒരു കൈ മുന്നിൽ നിന്നും വന്നു, കോളറിൽ പിടുത്തമിട്ടു.
അടുത്ത നിമിഷം കേട്ടത് കയ്യുടെ ഉടമയുടെ കരച്ചിലും, എന്റെ തൊട്ടപ്പുറത്ത് നിന്നും ഒരാക്രോശവുമായിരുന്നു.
“ ഫാ, #%$@$രു മോനേ, ഓന്റെ മേലാ തൊട്ടാ കയ്യാ ഞാനാ വെട്ടും”
സിനിമയുടെ ബാക്കിയും ഞങ്ങൾ സുഖമായിരുന്നു കണ്ടു.
സ്ക്രീനിൽ നിന്നും ഇടയ്ക്കിടയ്ക്ക് പാളി നോക്കി, കഴുത്ത് തേടി വന്ന കൈ സ്വസ്ഥമായിരുന്ന് സിനിമ ആസ്വദിക്കുന്നു.
കടലാസുകൾ വീണ്ടും ആശംസകളർപ്പിച്ചു പറന്നു.
========================================================================

ജിതി:

സ്ഥലം : അതേ എട്ടാം ക്ലാസ്സ് സി.
കാൽക്കൊല്ലപ്പരീക്ഷ കഴിഞ്ഞു,
ചുരുണ്ടമുടിയുള്ള സുന്ദരിക്കുട്ടിയെ കൂട്ട് കിട്ടിയാൽ കൊള്ളാമെന്നൊരു മോഹം പതുക്കെ പതുക്കെ വലുതായി.
നീളം കൂടുതലുള്ള ഉച്ചയും കൊണ്ട് വന്നൊരു വെള്ളിയാഴ്ച, ഞങ്ങൾ കൂട്ടുകാരായി!
എണ്ണമെടുത്ത് ഗ്രൂപ്പു തിരിച്ചിരുന്ന ടീച്ചർമാർക്ക് സ്തുതി, എന്റെയൊപ്പം എണ്ണിയും, എണ്ണം തെറ്റിച്ചും, ഒരേ ഗ്രൂപ്പിലിരുന്ന് വർത്താനം പറഞ്ഞ്, അങ്ങനെ, അങ്ങനെ....
മൂന്നു വർഷങ്ങളിൽ, ഒരുമിച്ചിരുന്ന് വരച്ചും എഴുതിയും തീർത്ത കഥകളിലും ചിത്രങ്ങളിലും, ഒരിക്കൽ പോലും, “നിന്നെ ഞാൻ കെട്ടിക്കോട്ടേ“ എന്ന് ചോദിക്കാൻ തോന്നാത്തൊരിഷ്ടം അലിഞ്ഞു കിടന്നു.

ജിതി:
“ഇനി അവളെ ശല്യം ചെയ്യരുത്.”
മൂന്നു വർഷം ആഘോഷിച്ച സൌഹൃദത്തിന് നാലു വാക്കിൽ അവളുടെ അമ്മ മരണഗീതം പാടി.
തുടർന്ന് വന്നൊരു മെസേജ് ഇങ്ങനെ വായിച്ചു.
sorry da,
pblms home.
I'll call you back...
dnt feel bad, pls..
അതിനു ശേഷം,
ജീവനില്ലാത്ത രണ്ടോ മൂന്നോ ഫോൺ വിളികൾ.
ദേഷ്യവും സങ്കടവും ഒക്കെ വന്നും പോയുമിരുന്ന, നാലു വർഷങ്ങൾ.
ഇന്നലെ ഉച്ചയ്ക്ക്, അറിയാത്തൊരു നമ്പറിൽ നിന്ന് ഒരു കോൾ.
“ഡാ, ഞാൻ ജിതിയാ”
കണ്ണുകൾ ഇറുക്കിയടച്ച്, ഫോൺ കൂടുതൽ കൂടുതൽ ചെവിയിലേക്കമർത്തിയ നിമിഷങ്ങളിൽ,
എനിക്കുറപ്പായിരുന്നു, ലോകത്തിലേയ്ക്കും വച്ച്, ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഞാനാണെന്ന്.

========================================================================
കിച്ചു:
സ്ഥലം: വീണ്ടും, അതേ എട്ട് സീ.
സമയം എട്ടര, ക്ലാസ്സ് തുടങ്ങുന്നതേ ഉള്ളൂ.
“ഡാ, അവളെ എനിക്കിഷ്ടായി.”
വെളുത്തൊരു കുട്ടി മുഖത്തിൽ, ചിരിയ്ക്കൊപ്പം തെളിഞ്ഞ് കണ്ട വാക്കുകൾ.
ഞാനും അനിയും മുഖത്തോടു മുഖം നോക്കും, അല്ലാതെന്തു ചെയ്യാൻ.
“അവൾ” ഇതറിയുന്നതോടു കൂടി അന്ത്യകർമ്മങ്ങൾ നടത്തേണ്ട മറ്റൊരു പ്രണയകഥയെ കൂടി ഞങ്ങൾ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു.

കിച്ചു:
“&**ന്റെ മോനേ ഓളോട് മിണ്ടരുതെന്ന് പറഞ്ഞാ മിണ്ടരുത്.”
സ്കൂളിനടുത്ത്, പണി തീരാതെ കിടന്ന വീടിന്റെ ചുമരുകളിൽ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ട്, ഒരുവളുടെ അമ്മാവൻ പറഞ്ഞ വാക്കുകൾക്ക് മൂന്ന് ഒൻപതാം ക്ലാസ്സുകാർക്ക് അന്ന് മറുപടിയില്ലായിരുന്നു.
ഇനിയൊരിക്കൽ, അദ്ദേഹത്തെ കണ്ടാൽ നന്ദി പറയാം, ആ സംഭവത്തിന്,
ജീവിതത്തേക്കാൾ വിലയുള്ള സൌഹൃദം കരമൊഴിവായി ഞങ്ങൾക്ക് വച്ച് നീട്ടിയതിന്.
========================================================================

വിശ്വം:
സ്ഥലം:THSS വട്ടംകുളം, ഏടപ്പാൾ
പതിനൊന്നാം ക്ലാസ്സ്.
രണ്ട് എസ് എം എസ് സന്ദേശങ്ങൾ.
“if I tel sum1
tht u r my frnd,
wil tht be ok?"
-വിശ്വനാഥ് എം എസ്.

“yeah dude,
I thk thats fine.
but, why?"
-ദിലീപ് നായർ

ദിലീപ് നായരും വിശ്വനാഥ് എം എസ് ഉം തമ്മിൽ നടന്ന അവസാന സംഭാഷണമായിരുന്നു അത്.
അതിനു ശേഷം വിശ്വവും ദിലീപും കൂട്ടുകാരായി മാറി.

വിശ്വം:

വിശ്വം: “അളിയാ, നിനക്ക് വർഷയെ അറിയില്ലേ?”
ഞാൻ:“ഏതാടാ, കല്ലൂരത്തെയാ?”
“ഉം, അതന്നെ, എനിക്കവളെ ഇഷ്ടാ.നാലഞ്ച് കൊല്ലായി. ഇനിയെങ്കിലും എനിക്കിത് പറയണം.”
“ഡാ, നല്ല തണ്ടും തടീള്ള രണ്ട് അമ്മാവന്മാരും ഒരു അച്ഛനും ഉണ്ട് ട്ടാ അവൾക്ക്, ഒന്നുംകൂടി ഒന്ന് ആലോചിച്ചോളൊ”
“ആലോചിക്ക്വൊക്കെ ചെയ്തെടാ, എന്തായാലും പറയണം, നാളേ തന്നെ”

അഞ്ച് വർഷം, ആകാശം കാണിക്കാതെ, ഒളിച്ച് വച്ച പ്രണയം,
തുറന്നു വിട്ട മാത്രയിൽ, കളിയാക്കി ചിരിച്ചുകൊണ്ടോടിപ്പോയി.

ഒന്നര വർഷങ്ങൾക്കിപ്പുറം,
വെള്ളിയാങ്കല്ലിൽ, ഭാരതപ്പുഴയിലെ പഞ്ചാരമണലിൽ,ഇളവെയിൽ കൊണ്ട്, ഒരു ശനിയാഴ്ച വൈകുന്നേരത്തിന്റെ ആലസ്യം ആസ്വദിക്കുന്ന നേരം, വർഷ, വർഷ,വർഷ എന്നു മണലിൽ എഴുതി, അതിനുമുകളിൽ കിടന്ന്, അവൻ മായയുടെ കഥ പറഞ്ഞു ;)
========================================================================
ശ്രീ:
സ്കൂൾ ഓഫ് എൻജിനീയറിങ്ങ്.

ശ്രീ:“What comes into your mind, when you see my name flashing on your mobile screen?"

ഞാൻ: "hmmm...
many things, your puffy nose, earrings, that cute smile, and sure, that funny voice too!"

-"പോടാ @%^$#$@...........“ശ്രീ:

ഡീ ഇതെന്താ ഇപ്പൊ?
നീ വീട്ടില്‍ ഒറ്റക്കിരിക്ക്യാ?

ഉം
അതെ.
അമ്മ സ്കൂളില്‍ പോയി, PTA മീറ്റിംഗ്
ചേട്ടന്‍ ടൌണില്‍ പോയി,
അച്ഛന്‍ അതാ, പുറത്തിരുന്നു എന്തോ ആലോചിക്കുന്നു.

എന്താഡീ ആലോചിക്കണേ?
നിന്റെ കല്യാണം ആണോ?

ആണെന്ന് തോന്നുന്നു :) ;)

എങ്കില്‍ പെട്ടന്ന് ചെന്ന് പറ,
കോഴ്സ് കഴിഞ്ഞിട്ട് ആണെങ്കില്‍ മാത്രേ ഞാന്‍ സമ്മതിക്കൂ എന്ന്.

അയ്യടാ,
ഇപ്പൊ തന്നെ ചെന്ന് പറഞ്ഞേക്കാം. :P

ഉം,
എന്തായാലും പറയുവല്ലേ,
ഒരു 100 പവന്‍ സ്വര്‍ണം, ഒരു BMW കാര്‍,
ഒരു രണ്ടേക്കര്‍ തെങ്ങിന്‍ പുരയിടം,
ഒക്കെ പെട്ടന്ന് റെഡി ആക്കി വെക്കാനും പറഞ്ഞേക്ക്.
നമ്മടെ കോഴ്സ് കഴിയാന്‍ ഇനി രണ്ടു വര്‍ഷേ ഉള്ളു :)

ഓ....
അത്രേം മത്യാ? :P
തരാട്ടാ...
അല്ല,
ഇതൊക്കെ ഉണ്ടെങ്കില്‍ എനിക്കിപ്പോ നിന്റെ കൂടെ വരണോ? :P
വേറെ നല്ല പയ്യന്മാരെ കിട്ടില്ലേ?
അല്ല, ഇനി അറ്റ കൈക്ക് ഒറ്റക്കങ്ങു ജീവിച്ചാല്‍ പോരെ?
ഒന്ന് പോടാര്‍ക്ക...
ഞാന്‍ പൂവ്വാ..... x-(
നിയ്ക്ക് വേറെ പണീണ്ട്...

ഏറ്റവും കൂടുതൽ വട്ടം തല്ലു കൂടിയിട്ടുള്ള, എന്റെ ഏറ്റവും പുതിയ കൂട്ടുകാരി.


========================================================================


29 Comments:

 1. മത്താപ്പ് said...
  ജീവിതം അവസാനിക്കും വരെ എങ്കിലും പിരിയില്ലെന്നുറപ്പുള്ള, എന്റെ പ്രിയപ്പെട്ടവർ...
  Minesh R Menon said...
  വായിച്ചിരിക്കാന്‍ രസമുള്ള സുഖമുള്ള എഴുത്ത്.വരികള്‍ക്ക് ചിലപ്പോള്‍ കുത്തി നോവിക്കാനും അതെ പോലെ തട്ടി ഉണര്‍ത്താനും ചിലപ്പോഴൊക്കെ സ്വന്തനപ്പെടുത്ത്തനും പറ്റും എന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയുന്നു.
  എഴോണം കൂടുതല്‍ ഉണ്ട അനുഭവത്തില്‍ പറയട്ടെ... സൌഹൃദങ്ങള്‍ മാറിവരും. നിത്യമായ സൌഹൃദങ്ങള്‍ വളരെ കുറച്ചേ കിട്ടു, കാലങ്ങള്‍ക്കനുസരിച്ചു പ്രിയമെന്ന് ഇപ്പോള്‍ തോന്നുന്ന പലതിനും റീപ്ലെയിസ്മെന്റുകള്‍ വരും .അതുകൊണ്ടാണല്ലോ ആറാം ക്ലാസിലെ സന്തീപും വികാസും രാജുവുമെല്ലാം ഇന്ന് ഉണ്ണിക്കുട്ടന് അന്യരായി മാറിയത് ...)))
  kARNOr(കാര്‍ന്നോര്) said...
  സൌഹൃദങ്ങൾ നിലനിൽക്കട്ടെ.. അനാദികാലം ..
  കുമാരന്‍ | kumaran said...
  എട്ടാം ക്ലാസ്സിൽ നിന്ന് തന്നെ തൊടങ്ങീർന്നു അല്ലേ..!!

  ..വർഷ, വർഷ,വർഷ എന്നു മണലിൽ എഴുതി, അതിനുമുകളിൽ കിടന്ന്, അവൻ മായയുടെ കഥ പറഞ്ഞു ;)...

  ഇത് ബ്ലോഗിൽ എഴുതിയതിനു നിനക്ക് എ, മണലിൽ എഴുതിയതിനു അവനു എ+

  സൂപ്പർ പോസ്റ്റ്.. :)
  സുഗന്ധി said...
  ഇതൊക്കെ ഉണ്ടെങ്കില്‍ എനിക്കിപ്പോ നിന്റെ കൂടെ വരണോ? :P

  അടുത്ത ആള്‍ എന്താവും പറയുന്നേ..
  നല്ല പോസ്റ്റ്..
  kichu / കിച്ചു said...
  :))
  ചേച്ചിപ്പെണ്ണ് said...
  ശെരിക്കും കുഞ്ഞി തലയിലെ വല്യ ചിന്തകള്‍ തന്നെ മിനെഷ് .. .. ഫ്രണ്ട്സ് ആര്‍ ഫോര്‍ എവെര്‍ ന്നല്ലേ ... എഴുത്ത് ഇഷ്ടായി ... :))))
  നല്ലി . . . . . said...
  മൂന്നു വർഷങ്ങളിൽ, ഒരുമിച്ചിരുന്ന് വരച്ചും എഴുതിയും തീർത്ത കഥകളിലും ചിത്രങ്ങളിലും, ഒരിക്കൽ പോലും, “നിന്നെ ഞാൻ കെട്ടിക്കോട്ടേ“ എന്ന് ചോദിക്കാൻ തോന്നാത്തൊരിഷ്ടം അലിഞ്ഞു കിടന്നു.

  അതിഷ്ടപ്പെട്ടു :-)))
  കണ്ണന്‍ | Kannan said...
  ഹ ഹ ഹ.. വർഷ വർഷ വർഷ എന്നെഴുതി അതിനു മുകളിൽക്കിടന്ന് മായയുടെ കഥ.. ചിരിപ്പിച്ചു..
  saji said...
  വയസ്സാം കാലത്ത് കൊതിപ്പിച്ചു കളഞ്ഞല്ലോ ചുള്ളൻ!
  Manoraj said...
  ചെറുപ്പത്തിലേ തുടങ്ങിയല്ലേ.. ശരിയാണ് സൌഹൃദങ്ങള്‍ ഒരിക്കലും മരിക്കില്ല.
  കൂതറHashimܓ said...
  നല്ല വിവരണം
  ഒരു ദുബായിക്കാരന്‍ said...
  സുഹൃത്തുക്കള്‍ക്കിടയിലെ രസകരമായ നിമിഷങ്ങള്‍ ഹൃദ്യമായി പറഞ്ഞു..ഈ സൌഹൃദങ്ങള്‍ എന്നും അതുപോലെ നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.
  അഞ്ജലി അനില്‍കുമാര്‍ said...
  നല്ല രസമുണ്ട് ചേട്ടാ :)
  വെറുതെയല്ല അപ്പൊ ചേട്ടന്‍ എന്നെ ഉപദേശിച്ചുകൊല്ലുന്നത് . .
  ഇതൊക്കെ ഉണ്ടെങ്കില്‍ എനിക്കിപ്പോ നിന്റെ കൂടെ വരണോ? :P
  പാവം , എല്ലാരും ഇത് തന്നെയാ പറയണേ അല്ലെ ! വിഷമിക്കേണ്ട ശ്രമിച്ചുകൊണ്ടിരുന്നോ ആരും വരില്ലെങ്കിലും നേരം പോവുമെല്ലോ
  ഹി ഹി
  * ചുമ്മാ പറഞ്ഞതാ കേട്ടോ
  എനിക്കിഷ്ടമായി നല്ല പോസ്റ്റ്‌
  ഇ.എ.സജിം തട്ടത്തുമല said...
  എനിക്കിഷ്ടായി!
  ഇ.എ.സജിം തട്ടത്തുമല said...
  എന്നുവച്ച് ഇനീം വല്ല പണീം ഒപ്പിക്കുന്ന പക്ഷം വീട്ടിൽ പറയുന്നതായിരിക്കും! വല്ലതും നാലക്ഷരം പഠിക്കേണ്ട സമയത്ത്`......
  Vp Ahmed said...
  ഇങ്ങനെയൊക്കെയാ സൗഹൃദം ........... നന്നായിട്ടുണ്ട് വിവരണങ്ങള്‍.
  ഷാ said...
  ഇഷ്ടപ്പെട്ടു.
  ദേവന്‍ said...
  ജിതി:
  “ഇനി അവളെ ശല്യം ചെയ്യരുത്.”
  മൂന്നു വർഷം ആഘോഷിച്ച സൌഹൃദത്തിന് നാലു വാക്കിൽ അവളുടെ അമ്മ മരണഗീതം പാടി.
  തുടർന്ന് വന്നൊരു മെസേജ് ഇങ്ങനെ വായിച്ചു.
  sorry da,
  pblms home.
  I'll call you back...
  dnt feel bad, pls..
  അതിനു ശേഷം,
  ജീവനില്ലാത്ത രണ്ടോ മൂന്നോ ഫോൺ വിളികൾ.
  ദേഷ്യവും സങ്കടവും ഒക്കെ വന്നും പോയുമിരുന്ന, നാലു വർഷങ്ങൾ.
  ഇന്നലെ ഉച്ചയ്ക്ക്, അറിയാത്തൊരു നമ്പറിൽ നിന്ന് ഒരു കോൾ.
  “ഡാ, ഞാൻ ജിതിയാ”
  കണ്ണുകൾ ഇറുക്കിയടച്ച്, ഫോൺ കൂടുതൽ കൂടുതൽ ചെവിയിലേക്കമർത്തിയ നിമിഷങ്ങളിൽ,
  എനിക്കുറപ്പായിരുന്നു, ലോകത്തിലേയ്ക്കും വച്ച്, ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഞാനാണെന്ന്.

  ഹോ മനസില്‍ തട്ടി മത്താപ്പെ സത്യം
  Sabu M H said...
  Good writing. Stylish!
  Keep it up!
  Arun K R said...
  മത്താപ്പേ, നന്നായി എഴുതിയിരിക്കുന്നു.. ഈ അസുഖം എട്ടിലേ തുടങ്ങിയല്ലേ.. ഇത്രയൊക്കെ കിട്ടിയിട്ടും മതിയാകാത്ത ആ ചങ്കുറപ്പിനു.. കൊടു കൈ.... സൌഹൃദങ്ങൾക്ക് മരണമില്ല. നിറവും ഭാവവുമേ ഉള്ളൂ.. ചിലതൊക്കെ അകാലത്തിൽ പൊലിഞ്ഞെന്നുവരാം. പുതിയവർ വന്നെന്നു.. എന്നാലും സൌഹൃദം അതിനേക്കാൾ പ്രിയപ്പെട്ടതായി വേറൊന്നുമില്ല ഈ ലോകത്ത്
  MyDreams said...
  good one
  mad|മാഡ് said...
  ഒരു പാട് പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്..സൌഹൃദങ്ങളെ കുറിച്ചും, പ്രണയത്തെ കുറിച്ചും.. ഇങ്ങനെ ഒരെണ്ണം ആദ്യം ആണ്.. എഴുതാനു കേട്ടോ ഉദേശിച്ചത്.. തികച്ചും വ്യത്യസ്തം ആയ രീതിയില്‍ കാര്യങ്ങള്‍ എഴുതി ചേര്‍ത്തു.ആസ്വാദ്യകരം
  absolute_void(); said...
  good going
  Dileep said...
  വായിച്ചപ്പോള്‍ നല്ല ഒരു ഫീല്‍ തോന്നി.... നന്നായിരിക്കുന്നു.. :)
  Animesh said...
  കൊള്ളാം..
  നല്ല കുറിപ്പുകള്‍.
  വേദ വ്യാസന്‍ (Rakesh R) said...
  കൊള്ളാം ... നല്ല രസമായി വായിച്ചു:)
  Echmukutty said...
  ഇതിഷ്ടപ്പെട്ടു.
  Pradeep said...
  ആദ്യമായാണ്‌ മതാപ്പിന്റെ ഒരു പോസ്റ്റ്‌ വായിക്കുന്നത് . വൈകിയതില്‍ കുറ്റബോധം തോന്നുന്നു. അന്നൊരിക്കല്‍ കാര്യമായി ഒന്നുമെഴുതിയിട്ടില്ലാത്ത ആള്‍ എന്നെന്നെ പറഞ്ഞപ്പോ വേദനിച്ചെങ്കിലും...അത് പറയാന്‍ പ്രാപ്തനാനെന്നു ഇത് വായിച്ചപ്പോ തോന്നി. വളരെ മനോഹരമായ എഴുത്ത്. വളരെയേറെ ഇഷ്ടമായി.

Post a CommentNewer Post Older Post Home