.
..
.
.
.
പണ്ടു പണ്ടുകളില്‍ നിന്ന്
ദൂരെ ദൂരേക്ക്,
മുയലിനെ തോല്പിച്ച ആമയേയും,
പാമ്പിനെ തോല്പിച്ച തവളയേയും കാണാന്‍,
ഒരു കഥ വിരുന്നു വന്നു.
അപരിചിതങ്ങളായ അര്‍ത്ഥങ്ങളെ നിര്‍മിക്കുന്ന യന്ത്രത്തിലേക്ക്
കയ്യിലുള്ള വാക്കുകളെല്ലാം തട്ടിക്കുടഞ്ഞിട്ടു.
നാല് കാലുള്ള തലകളുടെ നാക്കിനു കീഴെ,
ചമ്രം പടിഞ്ഞിരുന്നു.
വടി മറന്നു വെക്കാന്‍ യോഗ്യന്‍
കണ്ണു കാണാത്തവന്‍ തന്നെ.
വിചിത്രമായ പേര് തോളില്‍ തൂക്കി,
മുടി വെട്ടാതെ, താടി വടിക്കാതെ,
കഥ പിന്നോട്ട് നടന്നു.
ജയിക്കുന്നവന്റെ ശരികള്‍,
തോല്‍ക്കുന്നവന്റെ കഞ്ഞിക്കു മണ്ണ് വാരി വന്നു.
തെറ്റുകളുടെ കഥയില്‍
ചോദ്യങ്ങള്‍ ഇല്ലായിരുന്നു....
കാട് വാണ ജ്യേഷ്ടനും,
കുരിശില്‍ തറഞ്ഞ ദൈവവും,
പണ്ടു പണ്ടുകളില്‍ നിന്നും
കഥകള്‍ കടമെടുത്ത്,
സുഖമായി ജീവിച്ചു....
[കൃതി പബ്ലിക്കെഷന്സിന്റെ കാ വാ രേഖ എന്നാ പുസ്തകത്തില്‍ ഉള്‍പ്പെടുന്നത്.]
Labels: കവിത
15 Comments:
Subscribe to:
Post Comments (Atom)
നടന്നു നീങ്ങുന്നു ;ഏകന്‍
''അപരിചിതങ്ങളായ അര്‍ത്ഥങ്ങളെ നിര്‍മിക്കുന്ന യന്ത്രത്തിലേക്ക്
കയ്യിലുള്ള വാക്കുകളെല്ലാം തട്ടിക്കുടഞ്ഞിട്ടു.''
കഥകള്‍ കടമെടുത്ത്,
സുഖമായി ജീവിച്ചു....
നന്നായിട്ടുണ്ട്....
വളരെ ഇഷ്ടമായി
പിന്നെ പഴങ്കഥയും ...........
കവിത ..അല്ല മത്താപ്പ് ,,
ഇനിയും കാണാം കേട്ടോ ...