വിവാഹ നിശ്ചയം

.
.
.
.
.
.
"ഒരു പട്ടാമ്പി"
നീണ്ടൊരു വരിയുടെ മുന്നില്‍ നിന്ന് അത് പറഞ്ഞത് ഒട്ടൊരു അഹങ്കാരത്തോട് കൂടിയാണ്.
പിന്നില്‍ നിന്ന് വിയര്‍ക്കുന്ന പത്തു നൂറു പേരേക്കാള്‍ കേമിയാണ് താന്‍ എന്നറിയുന്നത് സന്തോഷം തന്നെ.
ടിക്കറ്റ് വാങ്ങി, ചില്ലറ ഒത്തു നോക്കി, നടന്നു.
മറ്റൊരു ട്രെയിന്‍ യാത്ര ഇവിടെ തുടങ്ങുന്നു.
അനുരാധാ മേനോന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ട്രെയിന്‍ യാത്ര.
എന്തെന്നാല്‍,നാളെ അവളുടെ വിവാഹ നിശ്ചയമാണ്.

മൂന്നാമത്തെ പ്ലാട്ഫോം നിറയെ അക്ഷമരായ മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
ട്രെയിന്‍ വരാന്‍ വൈകുന്ന ഓരോ നിമിഷത്തിനും പൊന്നിന്റെ വിലയാണത്രെ.നിന്നുമിരുന്നും ജനക്കൂട്ടം അക്ഷമ ആഘോഷിച്ചു.
കാലുകള്‍ കടഞ്ഞു തുടങ്ങുന്നത് കസേരകള്‍ ഒന്ന് പോലും അവശേഷിക്കാത്ത നേരങ്ങളില്‍ ആണ്.
ആലുവാ റെയില്‍വേ സ്റേഷന്‍ തിരക്കിന്റെ മറ്റൊരു വെള്ളിയാഴ്ച കൂടി ആസ്വദിക്കുന്നു...
വിവിധ വര്‍ണങ്ങളില്‍ ജീവിതങ്ങള്‍ വന്നും പോയുമിരുന്നു.
പരസ്പരം അവ മാറിയെടുക്കാന്‍ ആണെന്ന് തോന്നുന്നു, എല്ലാവരും തിടുക്കപ്പെട്ട്  ഓടിക്കൊണ്ടിരുന്നു.
അനുരാധാ മേനോന് മാത്രം ഒട്ടും തിടുക്കം ഇല്ലായിരുന്നു.
കാരണം, നാളെ അവളുടെ വിവാഹ നിശ്ചയമാണ്.

നാളെ,താന്‍ മറ്റൊരാള്‍ക്ക് കൂടി അവകാശപ്പെട്ടതായി മാറും എന്ന ചിന്ത മനസ്സിലേക്ക് വന്നത് അവള്‍ക്കു അത്രക്കങ്ങു രസിക്കുന്നില്ല.
നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകള്‍ ഒതുക്കി, കണ്ണട നേരെ വച്ച്, തീവണ്ടിയൊച്ചക്ക്  കാതോര്‍ത്തു കൊണ്ട്, അവളും അക്ഷമരായ ജനക്കൂട്ടത്തിന്റെ കൂടെ കൂടി.
"ഹലോ"
ഫോണില്‍ അച്ഛനാണ്.
"എന്താ അച്ഛാ?"
"മോളേ, നീ അവിടെ നിന്നു പുറപ്പെട്ടോ?"
"ഉം, ഇറങ്ങി, എന്തെ?"
"അല്ല, നാളെ നിശ്ചയം നടക്കില്ല. അവര്‍ക്ക് നിന്നെ ജോലിക്ക് വിടാന്‍ പറ്റില്ലാത്രെ. അത് പറ്റില്ലെന്ന് അച്ഛന്‍ തീര്‍ത്ത്‌ പറഞ്ഞു. ഇറങ്ങിയില്ലെങ്കില്‍ നിന്നോട് വരണ്ടാ ന്നു പറയാന്‍ വേണ്ടി വിളിച്ചതാ."
"ശരി അച്ഛാ, അത് എന്തായാലും നന്നായി. ഞാന്‍ എന്തായാലും വര്വാണ്. എഴരക്കെത്തും പട്ടാമ്പീല്. സ്റെഷനില് വരണം"
"ഉം ശരി, സൂക്ഷിചോളുണ്ടു"

ട്രെയിന്‍ വന്നു.
പേരറിയാത്തൊരു ഭാവം കയ്യില്‍ പിടിച്ചുകൊണ്ട്, ഒരു ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു അവളുടെ മുഖത്ത്.
മാറിയുടുക്കാനൊരു ചേല വീട്ടിലിരിക്കുന്നു, ഉള്ളില്‍ കിടന്നത് തിരക്ക് കൂട്ടുകയാണ്.
ആള്‍ക്കൂട്ടത്തിനൊപ്പം,അവളും തിടുക്കപ്പെട്ട് ഓടിത്തുടങ്ങി.
മുന്‍പില്‍, മറ്റൊരു ട്രെയിന്‍ യാത്ര നീണ്ടു നിവര്‍ന്നു കിടക്കുന്നു.
തികച്ചും അപ്രധാനമായ ഒന്ന്.
കാരണം,നാളെ അവളുടെ വിവാഹ നിശ്ചയമല്ല!

39 Comments:

 1. ഡി.പി.കെ said...
  നന്നായിട്ടുണ്ട് , ആദ്യം വിചാരിച്ചു സൗമ്യയുടെ കഥ ആയിരിക്കുമെന്ന് .... വീണ്ടും ഒരിക്കല്‍ കൂടി വായിച്ചു ആശംസകള്‍
  jayakumar said...
  hai, gud. congrats
  Iqbal said...
  ശ്ശെടാ..ഒരു ബിരിയാണിയുടെ മണം അടിച്ചതായിരുന്നു ..അതു നീ മിസ്സാക്കി !
  devan said...
  നന്നായിരിക്കുന്നു. ഒന്നുരണ്ടു തവണ വായിച്ചിട്ടും എന്തൊക്കെയോ അവ്യക്തത അനുഭവപെടുന്നു!!
  കൂതറHashimܓ said...
  വായിച്ചു
  Manoraj said...
  തുടക്കം കണ്ടപ്പോള്‍ സൌമ്യയാവും വിഷയം എന്ന് തോന്നി. പക്ഷെ അവസാനം ഒരു കുറാവുണ്ട് ദിലീപേ.. എന്തോ ഒരു പോരായ്മ..
  mini//മിനി said...
  ചെറുതെങ്കിലും വലിയ ഒരു കഥ,
  കുഞ്ഞൂസ് (Kunjuss) said...
  ദിലീപേ, മനോഹരമായൊരു കഥ,
  പെണ്മനസ്സിന്റെ അവ്യക്തത കഥയിലും.... ഒരുപക്ഷേ, അതാവും കഥയുടെ സൗന്ദര്യവും...!!
  Manju Manoj said...
  എനിക്കിഷ്ടമായി ഈ കഥ....
  siya said...
  This comment has been removed by the author.
  siya said...
  കുറച്ച് കൂടി എഴുതാമായിരുന്നു ..നല്ല ഒഴുക്കോടെ വായിച്ചു വരുവായിരുന്നു
  നീര്‍വിളാകന്‍ said...
  കഥ അതിന്റെ പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും എഴുത്ത് ഒരിക്കലും ഉപേക്ഷിക്കാതിരുന്നാല്‍ ഭാവി വാഗ്ദാനം എന്ന് നിസംശയം പറയാം.... പരന്ന വായന അനിവാര്യം....
  മഹേഷ്‌ വിജയന്‍ said...
  "മാറിയുടുക്കാനൊരു ചേല വീട്ടിലിരിക്കുന്നു, ഉള്ളില്‍ കിടന്നത് തിരക്ക് കൂട്ടുകയാണ്.
  ആള്‍ക്കൂട്ടത്തിനൊപ്പം,അവളും തിടുക്കപ്പെട്ട് ഓടിത്തുടങ്ങി"

  വളരെ നന്നായിരിക്കുന്നു.. ഇഷ്ടപ്പെട്ടു..
  zephyr zia said...
  നല്ല അവതരണം!
  Eldho said...
  ഇഷ്ടപ്പെട്ടു . .കുറേ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് വായിക്കുമ്പോള്‍ തോന്നി . .എങ്കിലും കഥക്കു പൂര്‍ണത വരുത്തി. .അഭിനന്ദനങള്‍. .
  Kavya | മിണ്ടാപ്പൂച്ച said...
  പേരറിയാത്തൊരു ഭാവം കയ്യില്‍ പിടിച്ചുകൊണ്ട്, ഒരു ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു അവളുടെ മുഖത്ത്--അതേ പേരറിയാത്ത ഉള്ളില്‍ സുഖം തരുന്ന ഒരു ഭാവം.
  ചേച്ചിപ്പെണ്ണ് said...
  മുന്‍പില്‍, മറ്റൊരു ട്രെയിന്‍ യാത്ര നീണ്ടു നിവര്‍ന്നു കിടക്കുന്നു.
  തികച്ചും അപ്രധാനമായ ഒന്ന്.
  കാരണം,നാളെ അവളുടെ വിവാഹ നിശ്ചയമല്ല!
  achane ishtappettu, makaleyum .. :)
  well said dileep ....
  Rigmarole said...
  കഥയുടെ അവസാനം ഒത്തിരി ഇഷ്ടപ്പെട്ടു
  മത്തായി™ (മത്തായ് ദി സെക്കണ്ട്)™ said...
  ആദ്യം സൗമ്യയുടെ കഥയാണെന്നാ കരുതിയെ... എന്തായാലും നന്നായിട്ടുണ്ട്...
  കെ.എം. റഷീദ് said...
  കഥയുടെ അവസാനഭാഗം കുറച്ചുകൂടി മെച്ചപെടുത്താമായിരിന്നു
  ഒറ്റയാന്‍ said...
  സൗമ്യയുടെ കഥ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്‌ .
  നല്ല കഥ ..കൊള്ളാം
  അഭി said...
  നന്നായിരിക്കുന്നു
  അവതരണം ഇഷ്ടമായി
  ഉപാസന || Upasana said...
  നന്നായി...
  പിള്ളേച്ചന്‍‌ said...
  കൊള്ളാം...
  Anonymous said...
  not so good..

  need very much improvement
  Sabu M H said...
  നല്ല എഴുത്ത്‌. ധാരാളം എഴുതൂ.

  "മാറിയുടുക്കാനൊരു ചേല വീട്ടിലിരിക്കുന്നു, ഉള്ളില്‍ കിടന്നത് തിരക്ക് കൂട്ടുകയാണ്."

  ഈ കാര്യത്തിനു എന്തിനാണ്‌ തിരക്ക്‌ കൂട്ടുന്നത്‌ എന്നു മനസ്സിലായില്ല :)
  കൊച്ചു കൊച്ചീച്ചി said...
  നന്നായി എഴുതി, ദിലീപ്..
  kARNOr(കാര്‍ന്നോര്) said...
  കൊള്ളാം.. എഴുതി തെളിയട്ടെ.
  റോസാപൂക്കള്‍ said...
  കഥ വലിയ കുഴപ്പമില്ല.
  നീളം കുറഞ്ഞതാണിതിന്റെ പ്രശ്നം .കുറച്ചു കൂടി പരത്തിപ്പറഞ്ഞാല്‍ നല്ലൊരു കഥയായേനെ
  അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...
  എല്ലാവിധ ആശംസകളും ..
  comiccola / കോമിക്കോള said...
  നന്നായി...ആശംസകള്‍...
  GRAVITY || ഗ്രാവിറ്റി said...
  മുന്‍പില്‍, മറ്റൊരു ട്രെയിന്‍ യാത്ര നീണ്ടു നിവര്‍ന്നു കിടക്കുന്നു.
  തികച്ചും അപ്രധാനമായ ഒന്ന്.
  കാരണം,നാളെ അവളുടെ വിവാഹ നിശ്ചയമല്ല!
  abith francis said...
  ഞാനും സൗമ്യയുടെ കഥ എന്ന് വിചാരിച്ച വായിച്ചു തുടങ്ങിയത്..കഥ നന്നായി...

  പിന്നെ ഈ വരികള്‍ മനോഹരമായിട്ടുണ്ട്..മുന്‍പില്‍, മറ്റൊരു ട്രെയിന്‍ യാത്ര നീണ്ടു നിവര്‍ന്നു കിടക്കുന്നു.
  തികച്ചും അപ്രധാനമായ ഒന്ന്.
  കാരണം,നാളെ അവളുടെ വിവാഹ നിശ്ചയമല്ല!
  Areekkodan | അരീക്കോടന്‍ said...
  എനിക്കും ശരിക്കങ്ങ് പിടി കിട്ടിയില്ല.
  ദീപുപ്രദീപ്‌ said...
  മത്തായി പറഞ്ഞ പോലെ ഞാനും ആദ്യം സൌമ്യ യുടെ കഥയാണെന്നാ വിചാരിച്ചേ .
  ഒന്നില്‍നിന്നു തുടങ്ങി, അതിന്റെ വിപരീത ഭാവത്തിലേക്കുള്ള മാറ്റം നന്നായിട്ടുണ്ട് . ചെറുതെങ്കിലും നല്ല കഥ . വായനക്കാര്‍ക്ക്‌ ചിന്തിച്ചു കഥ ഊഹിക്കാന്‍ ഇടം കൊടുക്കുന്നില്ല എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു .
  ആവനാഴി said...
  നല്ല ആഖ്യാന ശൈലി.
  എനിക്കിഷ്ടമായി.
  “അനുരാധാ മേനോൻ”
  നാളെ മുതൽ തന്റെ മേൽ വേറൊരാൾ അവകാശം സ്ഥാപിക്കാനെത്തുന്നതു അവൾക്കത്ര പിടിക്കുന്നില്ല. അതുകൊണ്ടു തന്നെ പിറ്റേന്നു നടക്കാൻ പോകുന്ന വിവാഹനിശ്ചയത്തെക്കുറിച്ച് അവൾക്കു യാതൊരു എക്സൈറ്റ്മെന്റുമില്ല.

  അതുകൊണ്ടു തന്നെ അതു നടക്കില്ല എന്നറിഞ്ഞപ്പോൾ അതാപ്പെ നന്നായെ എന്നവൾ ആക്രോശിക്കുന്നു.

  വെറുതെ കാശു മുടക്കി വരണ്ടല്ലോ എന്നു കരുതിയാണു അഛൻ വിളിച്ചു പറഞ്ഞത്. പക്ഷെ അവൾ തീരുമാനിച്ചു പോകാൻ തന്നെ.

  “ഡാഡ്, ആം കമിംഗ് ടുമോറൊ. വെയിറ്റ് ഫോർ മി അറ്റ് പട്ടാംബി” അവൾ കളകൂജിച്ചു.

  പിന്നെ ഒട്ടും മടിച്ചില്ല. പേരറിയത്തൊരു ഭാവം കയ്യിൽ പിടിച്ചുകൊണ്ട് മുഖത്തു തത്തിക്കളിക്കുന്ന ഒരു ചിരിയുമായി (അവൾ ട്രെയിനിൽ കയറുന്നു). മാറിയുടുക്കാനൊരു ചേല വീട്ടിലിരിക്കുന്നു; ആ ചിന്ത അവളുടെ ഹൃദയത്തിൽ കിടന്നു തുടുതാളം കൊട്ടി.

  കയ്യിലൊരു കോളംബോ കുടയേന്തി മുഖത്തു പേരറിയാത്തൊരു ഭാവവുമായി മേനോൻ അനുരാധ തീവണ്ടിയിലേക്കു കയറിയിരുന്നെങ്കിൽ എന്നാശിച്ചു പോയി.

  എന്തായിരിക്കാം ആ ചേല? പിടി കിട്ടിയില്ല മത്താപ്പേ!
  പ്രഭന്‍ ക്യഷ്ണന്‍ said...
  കഥ തികച്ചും വ്യത്യസ്ഥമായിത്തോന്നി..
  നല്ല പ്രമേയം..
  നല്ല അവതരണം...
  നല്ല ശൈലി....
  ഒത്തിരിയിഷ്ട്ടായി.....
  ഒത്തിരിയൊത്തിരിയാശംസകള്‍.....!!

  സ്വാഗതം....

  http://pularipoov.blogspot.com/
  Arun K R said...
  എനിക്കും ഇഷ്ടമായി..
  tusker komban said...
  എല്ലാരെയും പോലെ ഞാനും സൗമ്യക്കഥ ന്നാണ് തുടക്കത്തില്‍ കരുതിയത്‌. അനുരാധാ മേനോന്‍ എന്ന് പേരിട്ടത് ഒരു ഓളത്തിനാണെന്നു കരുതുന്നു.. കീപ്‌ ഓണ്‍ റൈറ്റിംഗ്, വെല്‍ വിഷെസ്.

Post a CommentNewer Post Older Post Home