.
.
.
.
.
.
 വെടിയുണ്ടകളെ ഗര്‍ഭം ധരിച്ചു നില്‍ക്കുന്ന ആ അരമതിലില്‍ കണ്ണുടക്കി നില്‍ക്കുമ്പോഴും, ജാഹ്നവി വൈദ്യനാഥന്റെ കണ്ണുകളിലെ തിളക്കം മാഞ്ഞിരുന്നില്ല. ഒറ്റ നോട്ടത്തില്‍ പിടിതരാതെ, അവള്‍ വാരിപ്പൂശിയ ഭാവങ്ങള്‍ സാരിയുടെ കോന്തല വലിച്ചു, മുഖം മറച്ചു.
ജാഹ്നവി വൈദ്യനാഥന്‍ ഒരു വീട്ടമ്മയാണ്.
വലിയ ബിരുദങ്ങള്‍ മഞ്ഞ ലോഹത്തോടൊപ്പം ഭര്‍തൃഗൃഹത്തിലെ അലമാരയില്‍ വച്ചു പൂട്ടി,
രാവിലെ മുതല്‍ രാത്രി വരെ ഭര്‍ത്താവിനും കുഞ്ഞിനും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന,
സംതൃപ്തയായ ഒരു വീട്ടമ്മ.

വൈദ്യനാഥന്‍ രാമകൃഷ്ണന്‍ സന്തോഷവാനായിരുന്നു. ഭാര്യയും മകളുമടങ്ങുന്ന അയാളുടെ കുടുംബവും.
ഭര്‍ത്താവിന്റെ പതിവുകള്‍ക്കൊപ്പിച്ച്, സമയവും സമയദോഷവും മുറിച്ചു പങ്കു വച്ചിരുന്ന ഭാര്യ, മകള്‍...
തോളില്‍ കറുത്ത തുകല്‍ ബാഗ്, പൊതിച്ചോറ്, മടക്കി വച്ച ഹിന്ദു പത്രം. ചുവപ്പും പച്ചയും പേനകള്‍...
ചാറ്റല്‍മഴയുള്ളൊരു ദിവസം, സുപ്രഭാതം കേട്ട്, അരിപ്പോടിക്കോലം  കവച്ചു വക്കാതെ കടന്ന്,
സ്വന്തം പതിവുകളില്‍ തൂങ്ങിയാടി സ്റ്റേറ്റ് ബാങ്കില്‍ ജോലിക്ക് പോയി ആ പട്ടര്.

ഉച്ചവെയിലില്‍ തണുപ്പ് വിട്ടു നില്‍ക്കുന്നു.
നഴ്സറിയില്‍ നിന്നും തന്റെ മൂന്ന് വയസ്സുകാരി ഇപ്പോള്‍ വീട്ടിലെത്തിയിരിക്കും.
പറയാതെ പോന്നതിലുള്ള സങ്കടം കൂട്ടിയെടുത്തു മൂക്കത്ത് വച്ചത് അയാള്‍ക്ക് ഇവിടെ നിന്ന് കാണാം.
വൈദ്യനാഥന്‍ രാമകൃഷ്ണന്‍ നിസ്സഹായനായിരുന്നു.
അമ്മ എന്നെഴുതാനറിയാത്ത കുഞ്ഞിനോട് അമ്മ മരിച്ചുവെന്ന് എങ്ങനെ പറയും?
കിഴക്കും പടിഞ്ഞാറും, കള്ളങ്ങള്‍ ഇരുട്ടി വെളുക്കാന്‍ തുടങ്ങി.
ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വച്ച കള്ളങ്ങള്‍ തട്ടിയിട്ട്, ഒരു ദിവസം കുഞ്ഞു ജാഹ്നവി ചോദിച്ചു.
"അപ്പാ, അമ്മ എരന്ത്‌ പോയിട്ടാള്‍ ഇല്ലിയാ?"
അരമതിലില്‍ വീണു ചിതറിയ കണ്ണുനീര്‍ത്തുള്ളികള്‍ വൈദ്യനാഥന്‍ രാമകൃഷ്ണന്റെതായിരുന്നു...

പിന്നെയും ഒരുപാട് കാലം, വെയിലും മഴയും അരമതിലിനോട് കിന്നാരം പറഞ്ഞു.
ജാഹ്നവി വൈദ്യനാഥന്‍ ഒരെട്ടുകാലി വലയിലെന്ന പോലെ, വട്ടത്തിലും നീളത്തിലുമുള്ള ചരടുകളില്‍ കുരുങ്ങിക്കിടന്നു.
തൊട്ടും തൊടാതെയും ഒട്ടിപ്പിടിച്ച ഇഴകളില്‍ ശുഷ്കമായ ബന്ധുബലം ഇര തേടി.
മകള്‍, അമ്മ, ഭാര്യ....

ഇളവെയിലില്‍, പൊളിഞ്ഞു തുടങ്ങിയ അരമതില്‍ ചാരി, ജാഹ്നവി വൈദ്യനാഥന്‍ ചിരിച്ചുകൊണ്ടിരുന്നു.
വൈദ്യനാഥന്‍ രാമകൃഷ്ണന്റെ മരണ വാര്‍ത്തയെ അവള്‍ അങ്ങനെയാണേറ്റുവാങ്ങിയത്.
"അമ്മ മരിച്ചപ്പോള്‍ അച്ഛന് കള്ളം പറയാന്‍ ഞാന്‍ ഉണ്ടായിരുന്നു,
ഇപ്പോള്‍ കള്ളം പറയാനും, മറച്ചു വച്ചു സന്തോഷിപ്പിക്കാനും പേരിനു പോലും എനിക്ക് ആരും ഇല്ലല്ലോ!!!"
കളഭം പൂശി, നര കയറിയ തല തടവി നടന്നു പോയ, വൈദ്യനാഥന്‍ രാമകൃഷ്ണന്‍ എന്ന പട്ടരുടെ പേരെഴുതിയ ചരടുകള്‍ അവള്‍ക്കിനി മുറിച്ചു കളയാം.

ജാഹ്നവി വൈദ്യനാഥന്‍ തിരിച്ചു നടന്നു.
വൈദ്യനാഥന്‍ രാമകൃഷ്ണന്‍ ഒരു കുടത്തിനുള്ളിലെ ചാരത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു.

അച്ഛനോടൊപ്പം മരിച്ചത് മകള്‍ മാത്രമായിരുന്നു, അമ്മയും ഭാര്യയും പിറകില്‍ ഊഴം കാത്തു നില്‍ക്കുന്നു.
"ജാഹ്നവീ, എന്ന സായംകാലത്തിലെ കനാ കണ്ട് നിക്കറായ്?"
"അമ്മാ..... പശിക്കുത്....."
നേരമായി. ജാഹ്നവി വൈദ്യനാഥന് ഇനിയും എട്ടുകാലി വലകളില്‍ കുരുങ്ങിക്കിടക്കാം.
ചുമതലകളുടെ പശ ഒട്ടി നില്‍ക്കുന്നത് വരേയ്ക്കും രമിക്കാം, ശേഷം മരിക്കാം.....

17 Comments:

  1. ...sijEEsh... said...
    കഥയെക്കാള്‍ ഉപരി അവതരിപ്പിച്ച രീതി (പുതുമ / പരീക്ഷണം ) ഇഷ്ടമായി..
    മത്താപ്പ് said...
    "കവിതകളും കഥകളും തമ്മിലുള്ള വ്യത്യാസം എന്താണ്???
    വക്കും മൂലയും ചെത്തിക്കളഞ്ഞ, ദുര്‍മേദസ്സില്ലാത്ത ഒരു കഥയെ നിങ്ങള്‍ എന്ത് വിളിക്കും????"

    കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് മനസ്സിലേക്ക് വന്നത്.

    ഒപ്പം വന്നതാണ് ജാഹ്നവി വൈദ്യനാഥനും വൈദ്യനാഥന്‍ രാമകൃഷ്ണനും

    തിടുക്കത്തില്‍ എഴുതിയത്.

    കഥയോ കവിതയോ...
    ഉപാസന || Upasana said...
    കാലങ്ങൾക്കിടയിൽ വിടവുണ്ട്
    :-)
    ഉപാസന
    വാഴക്കോടന്‍ ‍// vazhakodan said...
    ശ്രമം തുടരൂ മത്താപ്പേ!
    ആശംസകള്‍
    Ghost.......... said...
    nalla kadha
    സമീരന്‍ said...
    നന്നായെടൊ....!!!!
    വീണ്ടും എഴുതാന്‍ ആശംസ.....
    Eldho said...
    ശ്രമം ഇഷ്ടപ്പെട്ടു . .എങ്കിലും ഒരു അപൂര്‍ണത എവിടെയൊക്കെയോ നിഴലിക്കുന്നതായി തോന്നി . അല്ലെങ്കില്‍ ആ രീതിയില്‍ വായിക്കുന്നതില്‍ ഞാന്‍ പരാജയപെട്ടു. പുതിയ പരീക്ഷണത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു . .
    sheriffkottarakara said...
    മത്താപ്പേ, താന്‍ ആളു മോശമല്ലല്ലോടോ.ഇത്രയ്ക്കൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ലായിരുന്നു.
    അല്‍പ്പം ചില സ്കലിതങ്ങള്‍ ഒഴിവാക്കിയാല്‍ കഥ നന്നായിരുന്നു. ആശംസകള്‍. ഇനിയും എഴുതുക.
    Kalam said...
    'വക്കും മൂലയും ചെത്തിക്കളഞ്ഞ, ദുര്‍മേദസ്സില്ലാത്ത ഒരു കഥ'

    നല്ല എഴുത്ത്.

    'അരമതിലില്‍ വീണു ചിതറിയ കണ്ണുനീര്‍ത്തുള്ളികള്‍ വൈദ്യനാഥന്‍ രാമകൃഷ്ണന്റെതായിരുന്നു...'

    ഈ ഒരു വരി മാത്രം അധികപ്പറ്റായി തോന്നി.

    തുടരുക..
    ആചാര്യന്‍ said...
    കൊള്ളാം...വായിച്ചു...ഇനിയും നന്നായി എഴുതുക..
    zephyr zia said...
    നന്നായി എഴുതി
    നാമൂസ് said...
    വ്യത്യസ്തമായ ഒരു ശൈലി.
    jayanEvoor said...
    അനിയാ പുലിക്കുട്ടാ.
    നല്ല ശ്രമം.നല്ല ശൈലി.
    ഒന്ന് എഡിറ്റ് ചെയ്തിരുന്നെങ്കിൽ അല്പം കൂടി ക്ലാരിറ്റി വന്നേനെ എന്നൊരു സജഷൻ മാത്രം.
    സ്വപ്നാടകന്‍ said...
    കൊള്ളാമെടാ..
    (അരമതിലിൽ വീണുചിതറിയ കണ്ണുനീർത്തുള്ളികൾക്ക് അന്ന് ഗുരുവായൂരപ്പന് ജലദോഷമായിരുന്നൂ എന്നതിന്റെ ഛായ..)

    അതൊഴികെ ബാക്കി..
    vinus said...
    CLASSS!!!!!!Manoharam
    Villagemaan/വില്ലേജ്മാന്‍ said...
    ബൂലോകം ഓണ്‍ ലൈന്‍ -ലെ ഒരു കമന്റിലൂടെ ആണ് ഇവിടെ എത്തിയത്..ഈ മത്താപ്പ് ആര് എന്നറിയാനുള്ള ഒരു ആകാംഷ !

    വന്നപ്പോള്‍ നല്ല ഒരു കഥ...നന്നായി മാഷെ...വളരെ ഇഷ്ടപ്പെട്ടു..ഒരു പ്രതേക രീതിയിലുള്ള ഈ പറച്ചില്‍..
    വീണ്ടും വരാം..

    ഭാവുകങ്ങള്‍..
    Unknown said...
    മത്താപ്പ് ടച്ച്‌.. ഉടനീളം നിഴലിക്കുന്നുണ്ട്. എക്സ്ക്ലുസീവ് ആയ ശൈലി.. പെര്‍ഫെക്ഷനിലേയ്ക്കുള്ള യാത്ര തുടരുക..ആശംസകള്‍...

Post a Comment



Newer Post Older Post Home