.
.
.
.
.
.
നരച്ച ഉറക്കത്തിലെ നിറങ്ങള്‍,
വൈധവ്യം വെള്ളത്തുണിയില്‍ മറന്നു വച്ചു പോയ സ്വപ്‌നങ്ങള്‍ പോലെ,മങ്ങിക്കിടന്നു.
ഇടയ്ക്കു വച്ചൊരു പോസ്റ്റുമാന്റെ വിളി കൊണ്ട് നനഞ്ഞ,
പകുതിയില്‍ഏറെ പിഞ്ഞിക്കീറിയ ഉറക്കത്തെ മടക്കി വച്ച്
അവള്‍ അമ്മയെ വിളിച്ചു.
"അമ്മേ, ഞാനങ്ങട് വരണൂ. ഇപ്പൊ പൊറപ്പെടും"
"അത്യോ? കുട്ടി വരൂ,
അമ്മ ഇവിടെ തന്നെ ഉണ്ടാവും...."
തിടുക്കത്തിലുള്ള ഒതുക്കലിനും പെറുക്കലിനും,രണ്ടു മൂന്നു ഫോണ്‍ വിളികള്‍ക്കും ശേഷം,
മഞ്ജുനാഥിന്റെ വിചിത്രമായ പേരുള്ള ആ ഓട്ടോറിക്ഷയില്‍ കയറി, ബസ് സ്റ്റാന്‍ഡില്‍ എത്തി.
ബസ്സില്‍ കയറാന്‍ കാത്ത് നില്‍ക്കുകയായിരുന്നു ഉറക്കം. പുതപ്പും തലയിണയും പറഞ്ഞ മുത്തശ്ശിക്കഥകള്‍ കേള്‍പ്പിക്കാതെ,
പിന്നോട്ടോടുന്ന മരങ്ങള്‍ കാണിക്കാതെ, ഉറക്കത്തിന്റെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങി.
പിന്നില്‍ മറയുന്നത് നിര്‍ത്താതെ ഒച്ചവെച്ചോടുന്ന സ്വപ്നങ്ങളുടെ നഗരം.
ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും,രാത്രികളില്‍ എണ്ണിയാലൊടുങ്ങാത്ത അത്രയും സ്വപ്‌നങ്ങള്‍ വീട്ടില്‍ കയറി വരാറുണ്ട്.
നാട്ടില്‍, അമ്മയുടെ തറവാട്ടില്‍ നിന്ന് ആണ്ടില്‍ വിരുന്നു വരാറുള്ള തടിച്ച അമ്മായിമാരെപ്പോലെ,
വെളുത്ത കിടക്കവിരികളിലും, ഉമ്മറത്തെ സോഫയിലുമൊക്കെ പറ്റിപ്പിടിച്ച്,
തേക്കുമരത്തില്‍ നിന്ന് തൂങ്ങി വരുന്ന പുഴുക്കളെയും, എട്ടുകാലികളെയും, കറുത്ത പൂച്ചകളെയും പോലെ,
അവളെ പേടിപ്പിക്കാന്‍....
സ്വപ്‌നങ്ങള്‍ ഒരു വീടിന്റെ ദൂരത്തില്‍ പായ വിരിച്ചിരുന്നു.
ഉറക്കം പുതച്ചു കിടന്ന കമ്പിളി മടക്കി വെച്ചു വീട്ടിലേക്കു നടന്നു.
നട്ടുച്ച, വെയില്‍ തലയില്‍ കുത്തിക്കൊള്ളുന്നു...
സ്വന്തം വീട്ടിലേക്കു വിരുന്നു വന്നപ്പോള്‍ സ്വീകരിക്കാന്‍ തുറന്നു കിടന്ന മുന്‍വാതില്‍ മാത്രം.
പുതിയ ജനല്‍ കര്‍ട്ടനുകള്‍, അടുക്കിപ്പെറുക്കി വെച്ച ടീപ്പോയ്,
രണ്ടു വര്‍ഷങ്ങള്‍കൊണ്ട് വീട് അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
പുതിയ കാഴ്ചകളുടെ വീട് രസിപ്പിച്ചു തുടങ്ങിയപ്പോളാണ്, കമ്പിളിപ്പുതപ്പിനുള്ളില്‍ മറന്നു വെച്ച ഉറക്കം വീണ്ടും തല നീട്ടിയത്.
ടീവിക്ക് മുന്‍പിലിട്ട സോഫയില്‍ ചുരുണ്ട് കൂടുകയെന്നത്,ഉച്ചയുറക്കത്തിന്റെ ചെറിയ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു.
കുഞ്ഞിക്കാലുകളുടെ കളികള്‍ കഴിയുമ്പോള്‍, ചെമ്പന്‍ മണ്ണ് പുരണ്ട സോഫയില്‍, തലയ്ക്കു കൈ കൊടുത്തിരിക്കാനെ പാവം അമ്മയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ.
സോഫ കവറുകള്‍ കണ്ണുരുട്ടിയപ്പോഴായിരിക്കുണം, ചാടിക്കയറാന്‍ വരുന്ന കുസൃതിയെ, സൌമ്യമായി തിരിച്ചു നടത്താനുള്ള സൂത്രം അമ്മയതിനെ പഠിപ്പിച്ചത്.
വീര്‍പ്പിച്ച മുഖം നോക്കി, ചുണ്ട് കോട്ടി ചിരിച്ചു തള്ളിക്കൊണ്ട് സോഫ തല തിരിച്ചു.
"ഈ അമ്മ ഇതെവിടെയാണ് ചെന്ന് ഒളിച്ചിരിക്കുന്നത് , വന്നിട്ടിത് വരെ കണ്ടില്ലല്ലോ..."
കോണിപ്പടികളെ താഴേക്കു തള്ളി; മുകളിലത്തെ നിലയിലെ മുറിയിലെത്തി.
ആദ്യം കണ്ണില്‍ പെട്ടത് ഇളം നിറത്തിലുള്ള പുതിയ കിടക്കവിരിയാണ്.
"നാശം പിടിക്കാന്‍, ഇതാരാ ഇവിടെ വിരിച്ചത്?"
ഞാന്‍ ഇളം നിറത്തിലുള്ള കിടക്കവിരികളെ വെറുക്കുന്നു, അവ സ്വപ്നങ്ങളെ വിളിച്ചു വരുത്തുമത്രേ....
മരിച്ചു പോയവരൊക്കെ മൂന്നു കാലുള്ള പൂച്ചകളുടെ രൂപത്തില്‍ വരുമത്രേ....
തെക്കേ പറമ്പില്‍, കവുങ്ങ് വക്കാതെ ഇട്ടിരിക്കുന്ന സ്ഥലത്ത് അച്ഛന്‍ ഉണ്ടെന്നു പറഞ്ഞത് അമ്മയാണ്.
സ്വപ്നം കാണാതിരിക്കാന്‍ നാമം ജപിക്കാന്‍ പറഞ്ഞ അമ്മ.
രാത്രികളില്‍ മൂന്നു കാലുള്ള പൂച്ചകള്‍ നിത്യ സന്ദര്‍ശകര്‍ ആയപ്പോള്‍,
അമ്മയുടെ അടക്കിപ്പിടിച്ച കരച്ചിലുകള്‍ കേട്ടിരുന്നു; മഴവില്ലുകള്‍ മാഞ്ഞ മകളുടെ സ്വപ്നങ്ങളെ, അവര്‍ പേടിച്ചിരുന്നു...
കട്ടിലിനടിയില്‍ നിന്നും ഒരു മ്യാവൂ ശബ്ദം കേട്ടത് പോലെ.
"അതിനു ഞാന്‍ ഉറങ്ങുകയല്ലല്ലോ..."
പൂച്ചയുടെ കാലെണ്ണി നോക്കാന്‍ നിന്നില്ല, ഒറ്റ ഓട്ടമായിരുന്നു, താഴേക്ക്.
കോണിപ്പടികള്‍ ഓടിയിറങ്ങി വന്നപ്പോഴാണ് സോഫയില്‍ ഇരിക്കുന്ന അമ്മയെ കണ്ടത്.
അമ്മയുടെ മടിയില്‍ ഇരിക്കുന്ന കറുത്ത പൂച്ചയെയും....
"എന്താ കുട്ടീ, എന്ത് പറ്റി?"
അമ്മയുടെ ശബ്ദം നേര്‍ത്തിരുന്നു.
തന്റെ സ്വപ്നങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോയ വക്കു പൊട്ടിയ മഴവില്ലുകളെക്കാള്‍ വികൃതമായിരുന്നു അത്.
തെക്കേ പറമ്പിലെ കിണറ്റിന്റെ പൊത്തില്‍ നിന്നും കൂവുന്ന കൂമന്റെ ശബ്ദം പോലെ അത് അലയടിച്ചു.
"സ്വപ്നങ്ങളില്‍ വരുന്ന പൂച്ചകള്‍ ഒരു കാല്‍ എവിടെയാണ് മറന്നു വെച്ചത്?"
അതായിരുന്നു അവള്‍ക്കറിയേണ്ടിയിരുന്നത്.
നിലവിളികളില്‍ നിന്ന്, ഉറക്കം കാര്‍ന്നു തിന്നുന്ന സ്വപ്നങ്ങളിലേയ്ക്ക് അവള്‍ ഞെട്ടിയെഴുന്നേറ്റു.
സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു, സേലം എത്തിയിട്ടില്ല.
വഴിക്കെവിടെയോ വച്ച് സ്വയം കളഞ്ഞ് പോയെന്നു തോന്നി അവള്‍ക്ക്.
അമ്മ,
പൂച്ച,
കിടക്കവിരികള്‍....
സ്വപ്‌നങ്ങള്‍.....
കളഞ്ഞ് പോയതിന്റെ കണക്കെടുക്കാതെ, അവള്‍ പിന്നെയും നാമം ജപിച്ചു, കണ്ണടച്ചു കിടന്നു.
കൂമന്റെ കൂവലുകള്‍ നിലച്ചില്ല,
സ്വപ്നങ്ങളുടെ ആനത്താരയില്‍ തന്നെ അവള്‍ കിടന്നുറങ്ങി....
Labels: കഥ, വെറുതെ.....
പേടിപ്പിച്ചുറക്കം കെടുത്താറുള്ള ചില സ്വപ്‌നങ്ങള്‍.....
അര്‍ജ്ജുനന്‍..ഫല്‍ഗുനന്‍..പാര്‍ത്ഥന്‍..വിജയനും..വിശ്രുതമായ പേര്‍ പിന്നെ കിരീടിയും............
വേറൊന്നു:
ജനുവരിയില്‍ രേഖകളിലെ ഹാസ്യകാരന്മാര്‍ ഒന്ന് ക്കൊടാന്‍ ആലോചിക്കുന്നു.
ഒരു കൂത്തരങ്ങു!
വരൂ ട്ടോ.
എന്‍റെ വീട്ടിലാണ്.
തിരോപ്ര.
ചെമ്പ്ര.
പയലിപ്രം റോട്ടില്.
അമ്മ,
പൂച്ച,
കിടക്കവിരികള്‍....
സ്വപ്‌നങ്ങള്‍.....
കളഞ്ഞ് പോയതിന്റെ കണക്കെടുക്കാതെ, അവള്‍ പിന്നെയും നാമം ജപിച്ചു, കണ്ണടച്ചു കിടന്നു.
കൂമന്റെ കൂവലുകള്‍ നിലച്ചില്ല,
സ്വപ്നങ്ങളുടെ ആനത്താരയില്‍ തന്നെ അവള്‍ കിടന്നുറങ്ങി....
അവള്‍ ഉറങ്ങിക്കോട്ടെ .. അല്ലേ .....
സ്വപ്നം കണ്ടു ഞെട്ടി ഉണരുകയും .. ഉറക്കപ്പിച്ച്ചു പറയുകയും പിന്നെ ഒരുപാട് സ്വപ്‌നങ്ങള്‍ മുന്നേ നടന്നു അമ്പരിപ്പിക്കുകയും ഒക്കെ ചെയ്തൊരു കുട്ടിക്കാലം ഓര്‍മ്മ യുള്ള ഒരമ്മ ..
--
നല്ല ഭാഷ.
ധാരാളം എഴുതുക.
പോസ്റ്റ് ഇടുമ്പോള്‍ അറിയിക്കുമല്ലോ.
അമ്മ,
പൂച്ച,
കിടക്കവിരികള്‍....
സ്വപ്‌നങ്ങള്‍.....കൊള്ളാമല്ലോ..മത്താപ്പ് ....
ആശംസകളോടെ.
"അതിനു ഞാന്‍ ഉറങ്ങുകയല്ലല്ലോ..."
പൂച്ചയുടെ കാലെണ്ണി നോക്കാന്‍ നിന്നില്ല, ഒറ്റ ഓട്ടമായിരുന്നു, താഴേക്ക്.
കോണിപ്പടികള്‍ ഓടിയിറങ്ങി വന്നപ്പോഴാണ് സോഫയില്‍ ഇരിക്കുന്ന അമ്മയെ കണ്ടത്.
അമ്മയുടെ മടിയില്‍ ഇരിക്കുന്ന കറുത്ത പൂച്ചയെയും....
"എന്താ കുട്ടീ, എന്ത് പറ്റി?"
അമ്മയുടെ ശബ്ദം നേര്‍ത്തിരുന്നു.
(ഭാഷ ഉയര്തെഴുന്നെല്‍ക്കുന്നു. ആശംസകള്‍)
പിന്നോട്ടോടുന്ന മരങ്ങള്‍ കാണിക്കാതെ, ഉറക്കത്തിന്റെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങി."
ഇഷ്ട്ടമായി!!!
എവടന്നാ?
എനിക്കങ്ങട് മനസ്സിലായിട്ടില്ല്യ...