വയൽ വരമ്പിലെ ചളിമണ്ണിന് പതിവില്ലാത്ത വഴുക്കൽ. കൂട്ടിനു മഴയും. എങ്കിലും അയാൾ നടത്തത്തിന്റെ വേഗത കുറച്ചില്ല.
അന്ന്,
ആറു വർഷങ്ങൾക്കു മുൻപ്, പ്രാരബ്ധങ്ങൾ തൂക്കി നിറച്ച ഇരുമ്പു പെട്ടിയും തൂക്കി , ഇതേ വരമ്പിലൂടെ നടന്നു പോയപ്പോഴും മഴ ചാറുകയായിരുന്നു.....
വിലക്കെടുക്കാത്ത സ്വപ്നങ്ങളും, നിറം മങ്ങിയ മുഖങ്ങളും.
കൂട്ടത്തിൽ കുറേ നരച്ച തുണികളും കെട്ടിപ്പൊതിഞ്ഞ്,
വലിയൊരു മഴ സ്വപ്നം കണ്ട്, ഒരു യാത്ര.......
അന്നു മനസ്സിൽ വഴുക്കലില്ലായിരുന്നു. മാനത്തെ പഞ്ഞിക്കെട്ടുകൾ പെയ്യുന്നുമില്ലായിരുന്നു.
എല്ലാ വഴികളും നിന്നിലവസാനിച്ചിരുന്നു. എല്ലാ യാത്രകളും നിന്നിലേക്കുള്ളതായിരുന്നു.
പക്ഷേ തിരിച്ചു നടക്കുവാൻ കൂടെ നീ വരുമെന്ന് കരുതിയതു മാത്രം പിഴച്ചു പോയി.
നിന്റെയച്ചന്റെ ഉയർന്നു താഴുന്ന കൈയ്യിലും, മുൻവാതിലിനപ്പുറത്തു നിന്നു നീ വാർത്ത കണ്ണീരിലും എന്റെ പഴകിയ ഓർമ്മകൾ കത്തുന്നതിന്റെ ഗന്ധമുണ്ടായിരുന്നു.
“എനിക്കൊന്നും പറയാനില്ല, ഇവിടെ നിൽക്കണമെന്നുമില്ല”
നിന്റെ വാക്കുകൾ ഉറക്കെ പറഞ്ഞതും,
പിന്നിൽ തുറന്നിട്ട പടിവാതിലടച്ചിട്ടു പോകാൻ മാത്രമായിരുന്നല്ലോ....
തിരിച്ചു നടന്നപ്പോഴും കാതോർത്തത് നിന്റെ ശബ്ദം കേൾക്കാൻ തന്നെയായിരുന്നു.
“നിൽക്കൂ, ഞാനും വരുന്നു” എന്ന വാക്കുകൾക്കായിരുന്നു.
ഇന്ന്,
നിന്റെ പടിവാതിൽക്കലേക്കു നടന്നു തേഞ്ഞ ചെരിപ്പുകൾ തെക്കേപ്പുറത്ത് കൂട്ടിയിട്ടിരിക്കുന്നു.
നരച്ച തുണികൾ എറിഞ്ഞു കളഞ്ഞു.
നിറം മങ്ങിയ മുഖങ്ങൾ കാണുന്നത് ഇപ്പോൾ എനിക്കിഷ്ട്ടമല്ല.
എല്ലാ ഓർമ്മകളും ആട്ടി എണ്ണയെടുത്തിട്ടാണു പോന്നത്.
വേണമെങ്കിൽ നിന്റെ വിളക്കിലൊഴിച്ചു കത്തിക്കാം.
മുനിഞ്ഞു കത്തിയൊരാളുടെ കഥ പറയുന്ന വിളക്കിൽ....
അറിഞ്ഞിരുന്നില്ല,
എന്നെപ്പുറത്താക്കിയ നീ നിന്നെയും പുറത്താക്കിയെന്ന്.
ഞാനൊരു മഞ്ഞച്ചരടിൽ തുടങ്ങാൻ കരുതിയത് നീ ഒരു ചൂടിക്കയറിൽ അവസാനിപ്പിച്ചെന്ന്.
ഒന്നു പറയാമായിരുന്നു നിനക്ക്.
എങ്കിൽ
ഇന്നാ വിളക്കിൽ പൊലിഞ്ഞു കത്താമായിരുന്നു നമുക്ക്.....
നന്നായിരിക്കുന്നു.
നീ ഒരു ചൂടിക്കയറിൽ അവസാനിപ്പിച്ചെന്ന്....“
മനോഹരമായി അവതരിപ്പിച്ച കഥ
മനസ്സില്‍ ഉടക്കിനില്‍ക്കുന്നു
ശൈലി നന്നായി
പുതുവത്സരാശംസകള്‍
പുതുവത്സര ഭൂതാശംസകള്‍
അവതരണഭംഗിയ്ക്കാണു മാർക്ക്.
ii kathha ingngineyE paRayaan patuLLoo...
Good
:-)
Upasana
Off : thanneyaarO paRanjnju patichchittuNTallO? ;-)
പുതിയ വര്ഷം പ്രതീക്ഷകളുടെതായിരിക്കട്ടെ..!
പുതുവത്സരാശംസകള്‍
പുതുവത്സരാശംസകള്‍.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
ആശംസകള്‍.
നീ ഒരു ചൂടിക്കയറിൽ അവസാനിപ്പിച്ചെന്ന്....
..അതെനിക്കിഷ്ടപെട്ടു!
വിഷസ്.!