നിഴൽ മാഞ്ഞ സന്ധ്യകളിൽ
നിലാവിനൊപ്പം നീ നടന്നകന്നത്
സ്വപ്നങ്ങൾ പൂത്ത പുലരികളിലേക്കായിരുന്നു....
പക്ഷെ ഒപ്പം നടന്നിട്ടും
എന്റെ വഴികൾ തെറ്റിയതെങ്ങിനെ????????
തിരിയില്ലാതെ വിളക്കുകൾ തെളിഞ്ഞു.
അടഞ്ഞ മിഴികളിൽ ഇരുൾ എണ്ണയൊഴിച്ചു....
തിരിഞ്ഞു നടക്കാൻ തോന്നിയില്ല.
നിന്റെ വഴികൾ മുൻപിലുള്ളപ്പോൾ........
ഒരോലച്ചൂട്ടും, വെറ്റിലച്ചെല്ലത്തിലിത്തിരി ചുണ്ണാമ്പും;
കരുതാൻ മറന്നു പോയി ഞാൻ.
കഴിഞ്ഞു പോയ് പാഥേയം.
എച്ചിലെടുക്കാൻ ഇനിയും തീരാത്ത വഴികൾ മാത്രം ബാക്കി.
വിശപ്പകറ്റണം വേഗം.
ദാഹത്തിനിന്നു നീയുണ്ടല്ലോ!!!
നിന്റെ കഞ്ഞിപ്പാത്രത്തിലുണ്ടോ,
ഇത്തിരി വറ്റെടുക്കാൻ???????
എറിഞ്ഞു കളഞ്ഞ കറിവേപ്പിലക്കൊപ്പം,
എന്നെയും നീ എച്ചിലാക്കിയല്ലേ??????
എന്റെ വിശപ്പും ദാഹവും
നീ മുറിച്ചു കളഞ്ഞല്ലേ???????
വെറുതെയല്ല,
നിനക്കു വേണ്ടിത്തന്നെയാണു വെള്ളമൊഴിച്ചത്;
മറക്കാതെ,
മുറ്റത്തെ ചെമ്പകത്തിന്.
പൂക്കൾ കരിഞ്ഞു.
പുരക്കു മേൽ പോയ പൊൻചെമ്പകം വെട്ടി.
സമയം കഴിഞ്ഞുവത്രെ,
വെട്ടി മാറ്റാൻ കഴിഞ്ഞില്ല;
നിന്റെ പേർ മാത്രം.......
വിറയാർന്ന കൈകളാൽ,
നിന്റെ ജീവിതം ഒപ്പിട്ടു വാങ്ങുമ്പോൾ;
മറന്നു പോയി ഞാൻ,
നിന്നെ!!!
തുടരട്ടെ യാത്ര,
ഇനിയുമുണ്ടേറെ വഴികൾ.
പൊഴിഞ്ഞ പൂക്കൾമൂടിക്കിടക്കുന്നു
ഒരു കാറ്റു കാത്ത്......
തിരിച്ചു വരാം മറക്കാതെ....
വേണമൊരാൺകുരുന്ന്.
എനിക്കു ബലിതർപ്പണം ചെയ്യാൻ........
നിനക്കും.
വേണമിനിയുമൊരു ജന്മം,
പൊലിഞ്ഞില്ല കഴിഞ്ഞതൊന്നും..
കല്ലുകളായിരുന്നു,
പൊതിച്ചോറിൽ നിറയെ........
വെടിയാൻ കഴിയില്ലയൊന്നിനെയും,
കിഴക്കൻ കാറ്റിനു കാവൽ നിൽക്കുന്ന
കരിമ്പനകൾക്കിടയിലൂടെ......
അടൂത്ത ജന്മത്തിലും;
തുടരണം നമുക്കു യാത്രകൾ.
നീ മറഞ്ഞാലും
കാണും വഴികളിൽ.....
മുടിയഴിച്ചിട്ട്, ചുണ്ണാമ്പു ചോദിച്ചു കൊണ്ടൊരുത്തി
നിന്റെ മാത്രം സന്തതി
യക്ഷി.......
ഇവിടെ വീണു പൊട്ടിക്കൊണ്ടിരിയ്ക്കട്ടെ
ശബ്ദം വന്നലച്ചു എല്ലാവര്ക്കും പൊറുതി മുട്ടട്ടെ
ആശംസകള്‍
"ഇതെന്താ കുടിവെള്ളമോ..?" എന്നാണോ മറുചോദ്യം. :)
കവിത നന്നായി മോനു.
പുരക്കു മേല്‍ പോയ പൊന്‍ചെമ്പകം വെട്ടി.
സമയം കഴിഞ്ഞുവത്രെ.
വെട്ടിമാറ്റാന്‍ കഴിഞ്ഞില്ല
നിന്റെ പേര്‍ മാത്രം.
നല്ല വരികള്‍. നന്നായിരിക്കുന്നു. മത്താപ്പുകള്‍ ഇനിയും കത്തിക്കൂ. ആശംസകള്‍.
വേണമൊരാൺകുരുന്ന്.
എനിക്കു ബലിതർപ്പണം ചെയ്യാൻ........
നിനക്കും.
Kollam Kollam
:-)
Upasana
@ ശ്രദ്ധേയന്‍
അതെന്റെ ഒരു വീക്നെസ്സാ ചേട്ടാ;
കുറക്കാൻ ശ്രമിക്കാം....
aasamasakal
അടഞ്ഞ മിഴികളിൽ ഇരുൾ എണ്ണയൊഴിച്ചു