അതേ മഴ......

പെയ്യുകയാണ് ഓര്‍മ്മയുടെ തുള്ളികള്‍
കറുത്ത മനസ്സിന്റെ ദാഹം ചുവന്ന മണ്ണിലേക്കെടുക്കുംപോള്‍.
നനഞ്ഞും അലിഞ്ഞും, കരഞ്ഞും ......
മറക്കുകയാണ് മഴയുടെ സംഗീതത്തെ; നിന്നെയും

ഉറക്കം വരാതെ,
മഴയുടെ താരാട്ട് കേട്ടു കിടന്ന രാത്രികള്‍.
വേനലില്‍,
നിന്റെ മഴക്കാറുകളെ സ്വപ്നം കണ്ടുറങ്ങിയ രാത്രികള്‍.

മഴ പെയ്യുകയായിരുന്നു;
മാനത്തും,
മറഞ്ഞു പോകാത്തൊരു ചിത്രം പോലെ
മനസ്സിലും.....

ഒരു സ്വപ്നമായിരുന്നു നീ.
ദൂരെ താഴ്വരകളില്‍,
മഞ്ഞിന്റെ പുതപ്പണിഞ്ഞു പെയ്യുന്ന മഴ പോലെ.....

അറിഞ്ഞിരുന്നില്ല ഒരു വേനലില്‍,
ഇറ വെള്ളം പോയത് പോലെ,
നീയും ഒലിച്ചു പോകുമെന്ന്.....

മനസ്സിന്റെ ആകാശത്തു മോഹങ്ങളുടെ
മഴക്കാറുകളെ നല്‍കി,
ഒടുവില്‍
ഓര്‍മിക്കാന്‍ ഇത്തിരി തണുപ്പും
പ്രതീക്ഷക്ക് ഒരു പുതിയ വേനലും നേര്‍ന്നു കൊണ്ട് 
പെയ്യാതെ ദൂരെ മറയുമ്പോള്‍.......

ഇപ്പോള്‍, അറിയുന്നു; നീ മഴയായിരുന്നു.
ഒരുപാടു ദൂരെനിന്നു വന്ന്‍ ,
ഒരിത്തിരി നേരം കൊണ്ട്,
ഒരു കടലാകുന്ന മഴ .

മറക്കാന്‍ ശ്രമിച്ചിട്ടും,
എന്റെ മനസ്സിനെ നനച്ചുകൊണ്ടിരിക്കുന്ന മഴ .

20 Comments:

  1. anoopkothanalloor said...
    മഴ പെയ്യുകയായിരുന്നു;
    മാനത്തും,
    മറഞ്ഞു പോകാത്തൊരു ചിത്രം പോലെ
    മനസ്സിലും.....
    മഴ എന്നും രസമുള്ള ഓർമ്മ തന്നെ
    Rejeesh Sanathanan said...
    ഇപ്പോഴത്തെ ചൂടില്‍ ആരും ഇതുപോലെ ഒരു കവിത എഴുതിപോകും............:)
    ഷിനോജേക്കബ് കൂറ്റനാട് said...
    നന്നായിട്ടുണ്ട്....
    KRISHNAKUMAR R said...
    മനസ്സില്‍ ആ മഴ ഇന്നും പെയ്യുന്നവര്‍ക്കായി ഈ കവിത സമര്‍പ്പിക്കണം....ഏതു വേനലിലും മഞ്ഞിലും കൊടുംകാറ്റിലും പേമാരിയിലും ഈ മഴ ഒരു സുഖമുള്ള, വേദനിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന, കുളിരായിരിക്കും...അഭിനന്ദനങ്ങള്‍ കവേ!!
    ജിപ്പൂസ് said...
    മനസ്സില്‍ കുളിരു കോരി വീണ്ടുമാ
    മഴത്തുള്ളി വന്നണയട്ടെ.ആശംസകള്‍ ദിലീപേ..
    mini//മിനി said...
    ചുട്ടുപൊള്ളുന്ന ഈ വേനൽ ചൂടിൽ മഴക്കവിത ഒരു കുളിരായി മാറി.
    PALLIYARA SREEDHARAN said...
    mazha valare nannaayitundu congrads.
    mathaappinu ithu ishtapedumoo ?pulli oru mazhaviroodhi aanee !!!!
    mazhamekhangal said...
    valare nalla varikal
    Unknown said...
    oru vennal mazha
    nannayitto
    മൃതി said...
    piriyunna prenayathnte kannuneer mazhayallaathe innu oru chaatal mazha koodi kaanaanilledo...

    nannayitundu
    ഗീത said...
    പുറത്ത് ഇപ്പോൾ പെയ്തു തീർന്ന പുതുമഴയുടെ തണുപ്പ് ജന്നലിലൂടെ അരിച്ചു വരുന്ന ഈ സന്ധ്യയിൽ മറ്റൊരു വേനൽ മഴയായി നിന്റെ കവിത.
    lijeesh k said...
    നല്ല മഴ കൊണ്ടു..
    ഇനി പോയി തല തോര്‍ത്തി വരാം..!!
    നല്ല വരികള്‍..!!
    എഴുത്തില്‍ ആശംസകള്‍...
    lijeesh k said...
    This comment has been removed by the author.
    lijeesh k said...
    This comment has been removed by the author.
    Unknown said...
    മനസ്സ് പോലെ നിര്‍മലം ആയ [ഹൃദയം കൊണ്ട് ]എഴുതിയ കവിതകള്‍,,,
    jayanEvoor said...
    പെയ്യുകയാണ് ഓര്‍മ്മയുടെ തുള്ളികള്‍
    കറുത്ത മനസ്സിന്റെ ദാഹം ചുവന്ന മണ്ണിലേക്കെടുക്കുംപോള്‍.
    നനഞ്ഞും അലിഞ്ഞും, കരഞ്ഞും ......
    മറക്കുകയാണ് മഴയുടെ സംഗീതത്തെ; നിന്നെയും


    നല്ല വരികൾ...
    ഭാവുകങ്ങൾ അനിയാ!
    (കൊലുസ്) said...
    ഇപ്പോളാ കണ്ടത്. എങ്ങനെയോ ഇവിടെയെത്തി.
    നല്ല വരികള്‍. ഇഷ്ട്ടായിട്ടോ..
    ചേച്ചിപ്പെണ്ണ്‍ said...
    kollam kunje
    പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
    കൊള്ളാം ...പുതിയകവിതകൾ എവിടെ?
    ഓലപ്പടക്കം said...
    കൊള്ളാം സുഹൃത്തേ, ഭാവുകങ്ങള്‍.

Post a Comment



Newer Post Older Post Home