സമയം
6.17
അലാറം അടിച്ചു...
ഓഫാക്കി...

7.08
എണീറ്റു
[യ്യോ നേരം വൈകി.....]


7.30
ഹോസ്റ്റലിൽ നിന്നു ഇറങ്ങി......

7.35
ഇൻഡ്യൻ കോഫീ ഹൌസിൽ എത്തി.

ഓർഡർ എടുക്കുന്ന തൊപ്പിക്കാരൻ വരുന്നില്ലാ.....
[ദൈവമേ, നേരം വൈകി പ്രശ്നമാക്വോ????]


7.50
തൊപ്പിക്കാരൻ വന്നു :)
പൂരീം ചായേം തന്നു.....
[ഒന്നാം പൂരി യുദ്ധം.....(with chaaya)]


8.10

ബില്ലു തന്നു; കൊടുത്തു; പുറത്തിറങ്ങി.......


8.20
ക്ലാസ്സിൽ എത്തി....
[ഹാവൂ സമാധാനമായി,
ആരും വന്നിട്ടില്ല....... :)]

[ദൈവമേ, കളറ്ഫുൾ ക്ലാസ്സാവണേ.... :P]


8.45
ക്ലാസ്സിലേക്കു ആദ്യത്തെ കുട്ടി [എന്നെ കൂട്ടാതെ.....] വന്നൂ..........

അയ്യേ......
ഐ ടി യെ ശരിക്കും റിസെഷൻ ബാധിച്ചൂ ന്നാ തോന്ന്ണേ...... :(

ആകെ ഡെസ്പ് ആയി........


8.55
ഏകദേശം ഒരു 25 കുട്ടികൾ ക്ലാസ്സിലേക്കു വന്നു.....
ഒക്കെ ഒന്നിനൊന്നു അലമ്പ്...... ;(


9.05
ടീച്ചർ ക്ലാസ്സിലേക്കു വന്നു.....
അതാണെങ്കിൽ...., വേണ്ട, പറയുന്നില്ല.....


9.25
റ്റീച്ചർ പേരൊക്കെ ചോദിച്ചു പഠിക്കുന്നു.....
പെട്ടന്ന്,

excuse me ma'am.........

വാതിൽക്കൽ റ്റ്യൂബ് ലൈറ്റ് കത്തിച്ച പോലെ ഒരു കൊച്ച്......

റ്റീച്ചർ: “യേസ്“

റ്റ്യൂബ് ലൈറ്റ്: “റ്റീച്ചർ, ഈ ബുക്ക് ആ കുട്ടീടെയാ ഒന്നു കൊടുത്തേക്കട്ടെ”......

റ്റീ:“ ഓഹ് അതിനെന്താ, കൊടുത്തോളൂ...., ഞാൻ കരുതി ഈ ക്ലാസ്സിലെ കുട്ടി ആണെന്ന്”
   [ഞങ്ങളും  :(   ;(]

റ്റ്യൂ; “അല്ല മിസ്സ്, ഞാൻ മെക്കാനിക്കൽ ആണ്...”
  [എന്ത്???? മെക്കോ?????? അപ്പോ നീ പെണ്ണല്ലേ മോളേ??????  :0]
  [ഓഹ് എന്നാലും അതൊന്നും കൊഴപ്പമില്ലെന്നേ, വന്ന സ്ഥിതിക്കു ഇന്നിനി ഇവിടിരുന്നേച്ചു പോകാം. ;)]

റ്റീ: “ഓക്കേ ഓക്കേ.....”
   [എന്തോന്ന് ഓക്കെ???? ഞങ്ങൾ ഓക്കേ അല്ല മാം....]

റ്റ്യൂ പോയി.......
[ പോയി....
           പോയീ.......
അങ്ങനെ അവസാനത്തെ കച്ചി-ത്തുരുമ്പും ആക്രിക്കാർ കൊണ്ടു പോയി  :(  ]

പിന്നെ നടന്നതൊന്നും മത്താപ്പ് ശർദിച്ചില്ല, സോറി ശ്രദ്ധിച്ചില്ലാ...
[ ഉറങ്ങാൻ ഒരു കാരണം കിട്ടിയാൽ പിന്നെ നമ്മൾ താമസിക്കരുത്....... zzzzzzzz......]


ഹോ, ഈ റിസഷൻ കാരണാം ഉള്ള ഓരോ പെടാപ്പാടേയ്.......

പൊയി ഐ ടി പഠിക്കു [പെൺ]പിള്ളാരേ.....

11 Comments:

  1. മത്താപ്പ് said...
    മനസ്സിൽ എന്തൊക്കെ പ്രതീക്ഷകളായിരുന്നു,
    വലതു കാൽ വച്ച് ആ ക്ലാസ്സിലേക്കു കയറുമ്പോൾ.....

    ഒക്കെ തുലച്ചില്ലെ?????
    നശിച്ച റിസെഷൻ.....

    അന്ന് ഇറങ്ങിയതാ,

    പിന്നിതു വരെ,


    തിങ്കളാഴ്ച്ച ക്ലാസ്സിൽ കേറീട്ടില്ല..... :) ;)
    KRISHNAKUMAR R said...
    mone dileepe..njan oru mathaappaanennum oru sambhavamaanennum thaanalla paryendathu..mattullavaraanu..athum thante boologathile vikruthikal vaayichitt..athukondu profilile avakaasa vaadangal maattuka..ishtamullathu thanne ezhuthuka..ishtamullathe ezhuthaavoo..ishtamullathenthum ezhuthukayum venam..pinne pratheeksha..prayam ithrayalle aayulloo..kaathirikkaan iniyum samayam und..
    ശ്രീ said...
    സാരമില്ലെന്നേ...
    നിരക്ഷരൻ said...
    ഒന്നാം ലോകമഹായുദ്ധമെന്നൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോ ദാ ഒന്നാം പൂരി യുദ്ധമെന്നും കേട്ടു :) :)

    കളറ് നോക്കി നടക്കാണല്ലേ ?:)
    InnalekaLute OrmmakaL said...
    കളര്‍മാനിയ എന്ന അസുഖം ഉണ്ടല്ലേ....... ?
    നടക്കട്ടെ നടക്കട്ടെ !!!
    Anil cheleri kumaran said...
    good post.
    Senu Eapen Thomas, Poovathoor said...
    സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്‌ ഐ.റ്റി മേഖലയില്‍ തന്നെയാണെന്ന് അറിഞ്ഞിട്ടും, മത്താപ്പ്‌ ഐ.റ്റി എന്തിനു തെരഞ്ഞെടുത്തു?? ഇപ്പോള്‍ കളറുകള്‍ കാണണമെങ്കില്‍ , വേണ്ട ഞാന്‍ അത്‌ ലാലു അലക്സിനെ പോലെ പേഴ്സണലായിട്ട്‌ പറഞ്ഞു തരാം.

    ദേ സാമ്പത്തിക മാന്ദ്യ കാലത്ത്‌ പത്ത്‌ പുത്തന്‍ നേടി കോടീശ്വരന്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്ടി ഞാന്‍ ഒറ്റു പുതിയ പോസ്റ്റിട്ടു.. വായീരു..വായീരു...പഴമ്പുരാണംസ്‌.

    ഇനിയും അനുഭവങ്ങളുമായി വരിക.

    സസ്നേഹം,
    സെനു, പഴമ്പുരാണംസ്‌.
    Unknown said...
    saaramillanne.....
    kaalaminiyumurlum varsham varum thiruvonam varum.....
    gniors varum.....
    wait......
    Unknown said...
    enne pole ooroo manushyante ullilum ulla college dhukkam nee purathu kondu vannu..:) nannaayi..ini samayam kalayanda ..blorilekku vandi kayaru..ivide athrakku recession bhaadichittilla..:)
    സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...
    ലളിതം സുന്ദരം ..ഈ പോസ്റ്റ്‌ ..
    ഒരു പുതിയ ശൈലി ..കൊള്ളാം ..
    Anonymous said...
    nannayi....... IT okke padikkade valla arts and science collegilum poyi padichoode,..... nalla nalu samaram vilim anjaru adipidi kesumayi nadakkalo................ chey chey........... oh eni eppo paranjittendaaaaaa..............

Post a Comment



Newer Post Older Post Home