ഇന്ന് ജുലൈ 29,
അഞ്ചു ദിവസത്തെ ജോലിക്കു ശേഷം അയാ‍ൾ ചോദിച്ചു വാങ്ങിയ ഒഴിവു ദിവസം. ഓർമ്മയുടെ തടവറയിൽ സ്വയം അടച്ചിരിക്കാനായിരിക്കണം, അയാൾ തന്റെ നരച്ച ജനൽ കർട്ടണുകൾ നീക്കി. പാതി ചാരിയ ജാലക വാതിലിന്നരികെ നിന്നു. കയ്യിൽ ഒരു തുറന്നു നോക്കാത്ത കുറച്ച് ഓർമ്മകളുമായി.
കട്ടിപ്പുറംചട്ട നരച്ച താളുകൾ, മരിച്ച ചിന്തകൾ.
പണ്ടെങ്ങൊ കുറിച്ചിട്ട ചില ഡയറിക്കുറിപ്പുകളും......

“ഇന്ന് ജുലൈ 29 1995, എന്റെ ആത്മാവിന്റെ മരണ ദിവസം”

ഒരു വേള താനും ഒരു മനുഷ്യനാണെന്ന് അയാൾ ഓർത്തു പോയി. ഓർമ്മയുടെ താളുകൾപിന്നോട്ടു മറിയുന്നത് അയാൾ അറിഞ്ഞില്ല. 12 വർഷങ്ങൾക്കു ശേഷം അയാൾ തന്റെ അമ്മയെ ഓർത്തു.

അയാളുടെ ജോലിസ്ഥലത്തിന്റെ നിയമം ദേഹിക്കു വിട നൽകി ദേഹം കൊണ്ടു മാത്രം പ്രവ്രുത്തി ചെയ്യുക എന്നതായിരുന്നുവല്ലൊ.....
മഞ്ഞും കാറ്റും അയാളെ മറന്നു; അവയുടെ കണ്ണുകൾ അയാൾക്കു നേരെ തുറക്കാതായി. അയാൾ അവയെ അറിയില്ലെന്നു നടിക്കാനും തുടങ്ങി.
പതുക്കെ പതുക്കെ, കായൽ പാടവും, പറയന്റെ കുന്നും, രാത്രിയിലെ കുറുക്കന്റെ കൂവലും, തെച്ചിപ്പൂവും എല്ലാം അയാൾ മറക്കുകയായിരുന്നു. അവയെല്ലാം തിരിചു പിടിക്കാൻ, ഒന്നു തിരിഞ്ഞു നോക്കാൻ, അയാളുടെ മനസ്സു വെമ്പി. ആ നരച്ച ജനൽകർട്ടനു പിന്നിൽ നിന്നും ഓർമ്മകൾ പാറി വന്ന് തന്നെ കൊണ്ടു പൊയെങ്കിൽ എന്നു അയാൾ ആഗ്രഹിച്ചു. തന്നെ വിലക്കെടുത സ്ഥാപനത്തിനെ വലിച്ചെറിഞ്ഞ് ഒരു മടക്കം അയാൾ ആഗ്രഹിച്ചു.
തിരിചു ചെല്ലുമ്പോൾ മനസ്സിൽ ഒരു മാമ്പഴതിന്റെ മധുരമായിരുന്നു; ഒരിക്കലും ഇല്ലെന്നു കരുതിയ ഒരു യാത്ര, തന്റെ നേരുറങ്ങുന്ന മണ്ണിലേക്ക്.........

അവിടെ അയാളുടേതായി ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും ഒരിക്കലും തീരാത്ത വിശ്രമം തുടങ്ങിയിരുന്നു. ഓർമ്മകളിലെ മുറ്റം ഇപ്പോൾ ഗവണ്മെന്റിന്റെ സ്മശാനമാണ്. പറയന്റെ കുന്നിടിച്ചു പോയി; പാടം നികത്തി; കുറുക്കൻ പോലും കൂവാൻ മറന്നു പോയിരിക്കുന്നു. ഓർമ്മകൾക്കരികിലെ വീട് മാത്രം, ഏതോ പിശാചിന്റെ വാസസ്ഥലം പോലെ.
സ്വയം കൈമോശം വന്ന ചില ഓർമ്മകൾ......
കളഞ്ഞു പോയ ഒരു ജീവിതം.......
ഇനി എന്തിന്?????? ആർക്ക്????????
കണ്ണിൽ നിന്നും പൊഴിഞ്ഞ രണ്ടു തുള്ളി കണ്ണുനീരിനു മാമ്പഴത്തിന്റെ രുചിയായിരുന്നു;
അടുക്കളക്കിണറ്റിലെ വെള്ളതിന് മരണത്തിന്റെയും.........

2 Comments:

  1. മത്താപ്പ് said...
    ഇഷ്ടമുണ്ടായിട്ടല്ല ഒട്ടും
    പക്ഷെ
    നിർബന്ധിതരാകുന്നു.........
    പലതിനും
    പലപ്പൊഴും.......
    Senu Eapen Thomas, Poovathoor said...
    പേരു കണ്ടപ്പോള്‍ ഞാന്‍ കരുതി ലേ മാന്‍ ബ്രദേഴ്സിനെ പറ്റി ആയിരിക്കും കഥയെന്ന്. മത്താപ്പ്‌ എന്ന പേരു പോലെ തന്നെ ഒരു പടക്കം... ചുമ്മാ മനുഷ്യനെ കരയിക്കാനിറങ്ങി തിരിച്ചാല്‍ ഈ മത്താപ്പൂ ഒന്നു പോലും പൊട്ടത്തില്ല കേട്ടോ....


    ഇനിയും എഴുതിക്കോ...വായിയ്ക്കാന്‍ ഞാന്‍ കാണും.

    സസ്നേഹം,
    സെനു, പഴമ്പുരാണംസ്‌

Post a Comment



Newer Post Older Post Home