എല്ലാ ഓർമ്മകളും എന്നെ വിട്ടു മറ്യുന്നു.....
ആരൊ ചീന്തി എറിഞ്ഞ കടലാസ് കഷണങ്ങൾ പോലെ
ഒരു നൂറിടങ്ങളിലെക്കു

ഇനിയൊരിക്കലും കാണില്ലെന്നുറച്ചും, മറന്നും.......
കാറ്റിൽ പെട്ടു പറന്ന് പറന്ന്........
ദൂരേക്ക്.....

നീ മാത്രം മറയുന്നില്ലല്ലൊ........
എന്റെ ജീർണിച്ച മനസ്സിന്റെ ജാലകക്കാഴ്ചകളിൽ നീയില്ല.
അവ നീ പണ്ടേ കൊട്ടി അടച്ചതല്ലെ......

പിരിയാൻ സമയമായി.
ചിതലരിച്ച ജാലകപ്പടികൾ പോലും
ഇപ്പൊൾ നിന്നെ ഓർക്കുകയില്ല......
ഞാനും

മറവിയുടെ ലഹരിയിൽ,
നീ അപ്രധാനമായ ഒരു കഥപാത്രം.........
ഓർമ്മയുടെ കീറിക്കളഞ്ഞ ഒരു ഏട്.............

മറക്കുക,
ആ നല്ല നാളുകൾ,
പുഴുക്കുത്തേറ്റ നാളെയുടെ ഫലങ്ങളിൽ,
നീയും ഞാനും തെറ്റുകാരായെക്കാം.........

മാപ്പു തരിക
എനിക്കു നിന്നെ അറിയില്ല.....

4 Comments:

 1. ശ്രീ said...
  നന്നായിട്ടുണ്ട്.
  VEERU said...
  അങ്ങനങ്ങു മറക്കാൻ പറ്റോ??
  മത്താപ്പ് said...
  പറ്റില്ല പക്ഷെ, മറന്നെ പറ്റൂ
  കാരണം,
  തെറ്റിധാരണകൾ തിരിച്ചറിയും മുൻപു തന്നെ,
  പലതും നഷ്ടപ്പെട്ടിരിക്കും.....
  ഓർമ്മകളും,
  ആഗ്രഹങ്ങളും,
  ചിലപ്പോൾ,
  ഒരു നല്ല സുഹ്രുത്തിനേയും.....
  Anonymous said...
  great. nannayttund.

Post a CommentNewer Post Older Post Home