ഇരുള്‍ മാഞ്ഞിട്ടില്ല.
കനത്ത വാതിലും ജനല്‍ക്കമ്പികളുമില്ലെങ്കിലും
അവള്‍ സ്വസ്ഥമായുറങ്ങി...
വിശപ്പ് മാറ്റാന്‍
വയര്‍ ഇരുട്ടില്‍ തപ്പുന്നതിനു മുന്‍പ് തന്നെ,
കൈമോശം വന്നിരുന്നു, വിലപ്പെട്ടതെല്ലാം...
വിപ്ലവം പൊട്ടിയൊലിച്ച രാത്രികളില്‍,
വെളുത്ത രേതസ്സിനെയും കറുത്ത മനസ്സിനെയുമേറ്റ്
ശരീരം വയ്യെന്ന് പറയുമ്പോഴും,
മൂടാതെ കിടന്ന നാളെയുടെ അഴുക്കു ചാലുകളില്‍,
അവള്‍ കണ്ടത്,
വക്കു പൊട്ടിയതെങ്കിലും തിളക്കുന്നൊരു കഞ്ഞിക്കലമായിരുന്നു.....
പാടത്തിനക്കരെ റോഡില്‍ ഒരു ജാഥ.
പൊരിവെയിലത്ത് ഒഴുകുന്ന ജനസേവനം.
ഖദറിന്റെയുള്ളില്‍ നടക്കുമ്പോഴും മറക്കാതെ തിരിഞ്ഞു നോക്കിയിരുന്നു ചിലര്‍.
തലേന്ന് സോഷ്യലിസം പഠിക്കാന്‍, തലയില്‍ മുണ്ടിട്ടു പോയ വഴിയിലേക്ക്....
അവള്‍ ഒരു ചെടിയായിരുന്നു.
കാലം തെറ്റിപ്പൂത്തൊരു പൂച്ചെടി!!!
നഷ്ടബോധത്തിന്റെ ഉച്ചകളില്‍,
മറന്നു പോയ വസന്തം തേടിപ്പോയവള്‍...
തേടി വന്ന മുഖങ്ങള്‍ക്കെല്ലാം
നിറങ്ങള്‍ രണ്ടായിരുന്നു.
രാത്രി, പകല്‍....
ഇരുട്ട് തിന്നുന്നവള്‍ക്ക് മെഴുകുതിരി വാങ്ങി വന്നവര്‍...
ആട്ടിന്‍തോലിനു പകരം മുല്ലപ്പൂ കൊണ്ട് ഉത്തരീയം തീര്‍ക്കുന്നവര്‍...
മറന്നു പോയ പകല്‍നേരങ്ങളായിരുന്നു അവളുടേത്.
കഴിഞ്ഞു പോയ രാവുകളെ മറക്കാന്‍ മറന്ന പകലുകള്‍.
വസന്തത്തിന്റെ പുലരികളില്‍
കറുത്ത ബീജങ്ങള്‍ മറയിട്ട വെളുത്ത പകലുകളില്‍,
ഇരുട്ടെത്താന്‍ മാത്രം മറന്നില്ല.
വേലിയ്കല്‍ നിന്ന തേവിടിശ്ശിപ്പൂ ചിരിക്കുന്നു,
വസന്തത്തിനും ഒരു പ്രലോഭനം...
ഇരുളിന്റെ വേലിപ്പത്തലില്‍ നമുക്കിണ ചേരാം.
റബ്ബര്‍ കൊണ്ട് മൂടാത്തൊരു രാവാഘോഷിക്കാം.
പുതിയ ഓര്‍മ്മകള്‍ പിണങ്ങി നില്‍ക്കും വരെ സ്നേഹം പങ്കു വെക്കാം...
വാടിയ മുല്ലപ്പൂക്കള്‍ക്ക് ഇന്നലെയുടെ, അഴുക്കുചാലുകളുടെ മണമാണ്.
വസന്തത്തിന്റെ വെപ്പാട്ടിമാര്‍.
തേവിടിശ്ശിപ്പൂക്കളുടെ ഋതു ഇവിടെ തുടങ്ങുന്നു.
അവളുടെ വസന്തങ്ങള്‍ ഇവിടെ പായവിരിക്കുന്നു...
വക്കു പൊട്ടി കരി പിടിച്ച ജീവിതത്തില്‍
കുറച്ചരിമണി വേവിക്കാന്‍.....
വസന്തത്തിനും ഒരു പ്രലോഭനം...
ഇരുളിന്റെ വേലിപ്പത്തലില്‍ നമുക്കിണ ചേരാം.
റബ്ബര്‍ കൊണ്ട് മൂടാത്തൊരു രാവാഘോഷിക്കാം.
പുതിയ ഓര്‍മ്മകള്‍ പിണങ്ങി നില്‍ക്കും വരെ സ്നേഹം പങ്കു വെക്കാം...
പൊട്ടിത്തെറിക്കുന്ന വരികള്‍..
മനോഹരം..
nannayittunt
:-)
ഇനിയും എഴുതുക..
ആശംസകള്‍ അഭിനന്ദനങ്ങള്‍..
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങൾ..
kunchuttan mama
ആത്മാർത്ഥമായി പറയട്ടെ, ജീവനുള്ള, തീക്ഷ്ണതയുള്ള, വികാരമുള്ള ഒരു കവിത, ഈ അടുത്ത കാലത്ത് വായിച്ചതിൽ വച്ച് എന്നെ നന്നായി ആകർഷിച്ചതു..വീണ്ടും വീണ്ടും വായിച്ചതു.. ഇനിയും ഇവിടെ വരാൻ ചാൻസുണ്ട് :)
"വലിയ" എഴുത്ത്!.. ഇനിയും വരാം..
വരികള്‍ കൂടുതല്‍ പക്വത്യാര്‍ജ്ജിക്കുന്നു.
ഇതുവഴി ഒന്നു പോയ്നോക്കൂ..പഴയതാ..:http://kuttippencil.blogspot.com/2009/10/blog-post_21.html